കോഴിക്കോട് : തലക്കുളത്തൂര്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി തെരഞ്ഞെടുപ്പു പ്രചാരണം അട്ടിമറിക്കാന്‍ സിപിഎം ശ്രമിച്ചതായി കെപിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്.
പഞ്ചായത്തിലെ 15-ാം വാര്‍ഡ് സ്ഥാനാര്‍ഥി സജിനി ദേവരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണമാണ് സിപിഎം പ്രാദേശിക നേതൃത്വവും ആരോഗ്യ വകുപ്പും ചേര്‍ന്ന് ഗൂഡാലോചന നടത്തി അട്ടിമറിക്കാന്‍ ശ്രമിച്ചത്. ഇവരുടെ മകന് കോവിഡ് പോസറ്റീവായിരുന്നു.
സൗകര്യങ്ങളില്ലാത്ത വീട്ടില്‍നിന്നും മകനെ കോവിഡ് സെന്ററിലേക്ക് മാറ്റാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ല. മൂന്ന് ദിവസം കഴിഞ്ഞാണ് മകനെ കോവിഡ് സെന്ററിലേക്ക് മാറ്റിയത്.
തുടര്‍ന്ന് സജിനിയും കുടുംബവും സര്‍ക്കാരിന് കീഴിലുള്ള ലാബില്‍ കോവിഡ് പരിശോധന നടത്തി. സജിനിക്ക് മാത്രം കോവിഡ് സ്ഥിരീകരിക്കുകയും ഇവരെ ഉടന്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ എത്തി കോവിഡ് സെന്ററിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ സംശയം തോന്നി സ്വകാര്യ ലാബുകളില്‍നിന്നും വീണ്ടും പരിശോധന നടത്തിയപ്പോള്‍ സജിനിയുടെ ഫലം കോവിഡ് നെഗറ്റീവായിരുന്നുവെന്ന് സിദ്ദിഖ് ആരോപിച്ചു.
സംഭവത്തിന്റെപശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.
ഗൂഡാലോചന നടത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നും, പ്രദേശിക സിപിഎം നേതാക്കള്‍ക്കെതിര ശക്തമായ നടപടി വേണമെന്നും സിദ്ധിഖ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ചട്ടം ലംഘിച്ച് പോലീസുകാരുടെ യോഗം ചേര്‍ന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണ്.
പോലീസ് അസോസിയേഷനാണ് മലപ്പുറം എംഎസ്പി ക്യാമ്പില്‍ നിന്നും സ്ഥലം മാറി വന്ന 100ലധികം പോലീസുകാരുടെ യോഗം വിളിച്ചു ചേര്‍ത്തത്.
പോസ്റ്റല്‍ ബാലറ്റ് സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇടത് അനുകൂലികളുടെ നേതൃത്വത്തിലുള്ള പോലീസ് അസോസിയേഷന് യോഗം വിളിച്ചതെന്നും സിദ്ദിഖ് ആരോപിച്ചു.
യോഗത്തില്‍ പോലീസുകാരുടെ പോസ്റ്റിംഗ് അടക്കമുള്ള കാര്യങ്ങളില്‍ ഇടപെടാമെന്ന് അസോസിയേഷന് നേതാക്കള്‍ ഉറപ്പ് നല്‍കിയതായും ആരോപണമുണ്ട്.
തെരഞ്ഞെടുപ്പ് കാലത്ത് ചട്ടം ലംഘിച്ച് യോഗം നടത്തിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം നിരന്തരമായി ശ്രമിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് യു. രാജീവന് പറഞ്ഞു.
നന്മണ്ടയില് റിട്ടേണിംഗ് ഓഫീസര്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയില്‍ അഭിനയിച്ചത് ചട്ടലംഘനമാണ്. ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.