പ്ര​ചാ​ര​ണ​ച്ചൂ​ടി​ൽ സ്ഥാനാർഥികളോടൊപ്പം കോ​വി​ഡ് വീ​ടു ക​യ​റു​ന്നു; ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്


കോ​ട്ട​യം: പ്ര​ചാ​ര​ണ​ച്ചൂ​ടി​ൽ കോ​വി​ഡ് വീ​ടു​ക​യ​റാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. ജി​ല്ല​യി​ൽ മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ൾ കൂടി കോ​വി​ഡ് ബാ​ധി​ത​രാ​യ​തോ​ടെ ആ​ശ​ങ്ക വ​ർ​ധി​ച്ചു.

പാ​ലാ മു​നി​സി​പ്പാ​ലി​റ്റി​യി​ലാ​ണ് ആ​ശ​ങ്ക കൂ​ടു​ത​ൽ. പ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ൾ ജി​ല്ല​യി​ൽ ക്വാ​റ​ന്‍റൈ​നി​ലാ​യ​ത് രോ​ഗ​വ്യാ​പ​ന ഭീ​തി വ​ർ​ധി​പ്പി​ക്കു​ന്നു.

പ്രാ​യ​മാ​യ​വ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യെ​ക്ക​രു​തി വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും പ​ര​മാ​വ​ധി കു​റ​ച്ചു സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും വേ​ണം.

ഹ​സ്ത​ദാ​ന​വും ആ​ലിം​ഗ​ന​വും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​പ്ര​ചാ​ര​ണ​വേ​ള​യി​ൽ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണം കു​റ​യ്ക്കു​ക, അ​ക​ലം പാ​ലി​ക്കു​ക, മാ​സ്ക് ധ​രി​ക്കു​ക, ഇ​ട​യ്ക്കി​ടെ കൈ​ക​ൾ സാ​നി​റ്റൈ​സ് ചെ​യ്യു​ക എ​ന്നി​വ​യി​ൽ വീ​ഴ്ച പാ​ടി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. 

വീ​റും വാ​ശി​യും ആ​വേ​ശ​വും വ​ർ​ധി​ച്ചു​വ​രു​ന്ന വ​രും​ദി​വ​സ​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും ക​ർ​ക്ക​​ശ​മാ​യ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നി​ല്ലെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​വി​ഡ് ലീ​ഡ് ചെ​യ്തേ​ക്കാം.​ മ​ഞ്ഞി​ന്‍റെ​യും മ​ഴ​യു​ടെ​യും സാ​ന്നി​ധ്യം കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് വേ​ഗം കൂ​ട്ടി​യേ​ക്കാം.

Related posts

Leave a Comment