കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പില്‍ തലസ്ഥാനം പിടിച്ചെടുക്കാന്‍ കച്ചകെട്ടി ബിജെപി. 100 സീറ്റുകളുള്ള തിരുവനന്തപുരം കോര്പറേഷന് ഭരണം നേടാനുള്ള തന്ത്രങ്ങളാണ് ബിജെപി സംസ്ഥാന നേതൃത്വം നടത്തുന്നത്.
ഇതിനാല്‍ കേന്ദ്രനേതാക്കളെ ഉള്‍പ്പെടെ തലസ്ഥാനത്തെ പ്രചാരണത്തിനായി എത്തിക്കാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. വരും ദിവസങ്ങളില്‍ കേന്ദ്രമന്ത്രിമാരും മറ്റു നേതാക്കളും സ്ഥാനാര്‍ഥികളുടെ സംഗമത്തിലും മറ്റു പരിപാടികളിലുമായി എത്തും.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ 35 കൗണ്‍സിലര്‍മാരായിരുന്നു ബിജെപിക്കുള്ളത്. ഇവിടെ കോണ്‍ഗ്രസിന്റെ സഹായം സിപിഎമ്മിന് ലഭിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്.
ഇത്തവണ നൂറുവാര്‍ഡുകളിലും പരിചയ സമ്പന്നരായ സ്ഥാനാര്‍ഥികളെയാണ് ബിജെപി രംഗത്തിറക്കിയത്. ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷിനെയാണ് ഇവിടെ മേയര്‍സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിക്കുന്നത്. പൂജപ്പുരയില്‍ നിന്നാണ് രാജേഷ് ജനവിധി തേടുന്നത്.
നിലവില്‍ ബിജെപിയാണ് ഭരിക്കുന്നത്. കോര്പറേഷന് വിജയമുറപ്പിക്കുന്നതിനായി കൂടുതല്‍ സംസ്ഥാന നേതാക്കളെ പ്രചാരണത്തിനിറക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. നാളെ സ്ഥാനാര്‍ഥി സംഗമം നടക്കും.
കേന്ദ്രമന്ത്രി വി.മുരളീധരന്, ഒ.രാജഗോപാല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റിനെതിരേ പാര്‍ട്ടിക്കുള്ളില്‍ ചില നേതാക്കള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് മറുപടി തെരഞ്ഞെടുപ്പിലൂടെ നല്കാന് കഴിയുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
തിരുവനന്തപുരമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഭരണം നേടാനായാല്‍ കെ.സുരേന്ദ്രനുള്പ്പെടെയുള്ളവര്ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളുടെ മുനയൊടിക്കാനാവും.
ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പ്രചാരണമാണ് നടക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പിന് മുമ്പ് കോര്‍കമ്മിറ്റി ചേരുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുത്തിട്ടില്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.