മല്ലപ്പള്ളി: യുവതിയെ പ്രണയം നടിച്ചു പീഡിപ്പിച്ചശേഷം നാടുവിട്ടയാളെ ഒരുവര്‍ഷത്തിനുശേഷം തമിഴ്നാട്ടില്‍ നിന്നും പോലീസ് പിടികൂടി. വൈക്കം ടിവിപുരം ഉമക്കരി കോളനിയില്‍ വിനോദ് (45)ണ് പിടിയിലായത്.
ഇയാള്‍ക്കെതിരെ യുവതി നല്കിയ പരാതിയിലാണ് അറസ്റ്റ്. നാടുവിട്ടയാള്‍ തമിഴ്നാട്ടില്‍ ഉള്ളതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണു ലഭിച്ച രഹസ്യവിവരത്തേ തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി ടി.
രാജപ്പന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവിടെയെത്തി അറസ്റ്റു ചെയ്യുകയായിരുന്നു.മറ്റൊരു സ്ത്രീയോടൊപ്പമാണ് ഇയാള്‍ അവിടെ കഴിഞ്ഞുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.
യുവതികളുമായി സൗഹൃദം സ്ഥാപിക്കുകയും ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും അപഹരിച്ച് മുങ്ങുന്ന രീതിയാണ് ഇയാളുടേതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
പെരുമ്പെട്ടി എസ്എച്ച്ഒ വിപിന്‍ ഗോപിനാഥ്, എസ്സിപിഒ അന്‍സിം, സിപിഒ ജോണ്‍സി സാമുവല്‍ എന്നിവരുടെ സംഘമാണ് കേസ് അന്വേഷിച്ചത്.