മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലൂടെയാണ് താരം ഗാനരംഗത്ത് എത്തുന്നത്.
അമൃതയുടെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അമൃതയും സഹോദരി അഭിരാമിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
അടുത്തിടെ സഹോദരി അഭിരാമിയ്ക്കൊപ്പം അമൃതംഗമയ എന്ന ബാന്‍ഡും യൂട്യൂബ് ചാനലുമൊക്കെയായി തിരക്കിലാണ് താരം. ഒരു രാജകുമാരിയെ പോലെ ഒരുങ്ങിയ താരത്തിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടിയിരുന്നു.
ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായി നിരവധി പേരും എത്തി. എന്നാല്‍ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയെ ഓര്‍ത്ത് ഒരു ആരാധിക എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കുറിപ്പ് ഇങ്ങനെ…കുഞ്ഞേ 2007 ലെ സ്റ്റാര്‍ സിംഗറില്‍ ആണ് ആദ്യമായി ഞാന്‍ കാണുന്നത് ഓരോ എപ്പിസോഡും വിടാതെ കാണുമായിരുന്നു. ആ എനര്‍ജെറ്റിക്ക് ആയ ശബ്ദം കുറെ സ്വാധീനിച്ചിരുന്നു.
ഇടയ്ക്ക് കുഞ്ഞു അഭിരാമി സ്റ്റേജില്‍ വന്നതും ഒക്കെ നല്ല ഓര്‍മയുണ്ട്. ഒടുവില്‍ അമൃത സംസാരിച്ച ആ എപ്പിസോഡ്. എനിക്ക് ഈ ഡ്രസ്സ് വാങ്ങി തന്നത് സുരേഷ് ഗോപി സാര്‍ ആണ് എന്നും അദ്ദേഹത്തിന്റെ ഭാര്യ സെലക്ട് ചെയ്ത ഡ്രസ്സ് ആണ് എന്നും പറഞ്ഞു.
ഒടുവില്‍ ബാല അതിഥി ആയി എത്തിയ എപ്പിസോഡുകള്‍. തുടര്‍ന്ന് എലിമിനേഷന് ടൈമില്‍ പുറത്തായപ്പോള്‍ ‘എനിക്ക് ഒരു എസ്എംഎസ് എങ്കിലും അയക്കാമായിരുന്നില്ലേ ‘എന്നു ചോദിച്ചു പൊട്ടി കരഞ്ഞതും അമൃതയുടെ അമ്മ ബോധം കെട്ടു വീണതും ഒക്കെ ഓര്‍മ്മയുണ്ട്.
നേരിട്ട് അറിയില്ല കുട്ടിയെ എങ്കിലും ഒടുവില്‍ ബാലയോടൊപ്പം ലൈഫ് തുടങ്ങിയതും കണ്ടു. പിന്നീടുള്ളത് നിങ്ങളുടെ പേഴ്സണല്‍ ഇഷ്യൂസ്. ഒരു കുഞ്ഞനിയത്തിയോടായി പറയുന്ന പോലെയേ ഉള്ളു.
ഉള്ളില്‍ ഒരുപാട് സംഗീതം കൊണ്ട് നടക്കുന്ന കുട്ടിയല്ലേ. സംഗീതം ആരെയും ഒരു വിധത്തിലും കഷ്ടം കൊടുത്തതായി കേട്ടിട്ടില്ല എത്രയൊക്കെ ബോള്‍ഡ് ആയി എന്നു പറഞ്ഞാലും നമ്മുടെയൊക്കെ ഉള്ളില്‍ ഒരു ദുഃഖം ഒളിഞ്ഞു കിടക്കും.
ഒന്നു മാത്രം പറയട്ടെ.. ആരെയും ഇപ്രസ് ചെയ്യാനോ, പക വീട്ടാനോ ഉള്ളത് ആകരുത് ജീവിതം. സംഗീതം എന്നും കൂടെയുണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ’എന്നുമാണ് ആരാധിക അമൃതയോട് സ്നേഹത്തോടെ പറയുന്നത് എന്നു പറഞ്ഞാണ് ആരാധികയുടെ കുറിപ്പ് അവസാനിക്കുന്നത്.