തിരുവനന്തപുരം: കെഐസ്എഫ്ഇ വിവാദം കത്തുന്നതിനിടെ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
അപമാനിച്ച സിപിഎമ്മിൽ തുടരണോ എന്ന് ഐസക്ക് തീരുമാനിക്കണമെന്ന്വ മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും പാർട്ടിയിൽ രണ്ടു നീതിയാണെന്നും മുപ്പള്ളി.
കെഎസ്എഫ്ഇ വിഷയത്തിൽ മുഖ്യമന്ത്രിയെപിന്തുണച്ച് മറ്റ് മന്ത്രിമാർ രംഗത്ത് വരികയും ഐസക്കിന്റെ പരസ്യ പ്രസ്താവനകൾ പാർട്ടി സെക്രട്ടറിയേറ്റിൽ വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.