സ്വ​ര്‍​ണ​ക്ക​ട​ത്ത് അന്വേഷണം ഇ​നി വ​മ്പ​ന്‍​സ്രാ​വു​ക​ളി​ലേ​ക്ക് ; ഈ ​കേ​സി​ലേ​ക്കു വി​വി​ഐ​പി​ക​ളാ​യി മ​ന്ത്രി​മാ​രും ഉ​ന്ന​ത ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സം​ശ​യ​മു​ള്‍​മു​ന​യിൽ


ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം
കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ സം​യു​ക്ത​മാ​യി വ​മ്പ​ന്‍​സ്രാ​വു​ക​ളി​ലേ​ക്കു ചു​വ​ടു​വ​യ്ക്കു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ശി​വ​ശ​ങ്ക​റി​നെ കൂ​ടാ​തെ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ

നി​യ​ന്ത്രി​ക്കു​ന്നപാ​ര്‍​ട്ടി​നേ​താ​ക്ക​ളും അ​വ​രു​ടെ മ​ക്ക​ളും കു​ടും​ബ​വും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന വ​മ്പ​ന്‍​സ്രാ​വു​ക​ള്‍ കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന തെ​ളി​വു കോ​ട​തി​ക്കു മു​ന്നി​ല്‍ സ​മ​ര്‍​പ്പി​ച്ച് അ​ന്വേ​ഷ​ണ​വു​മാ​യി​മു​ന്നോ​ട്ടു പോ​കു​ക​യാ​ണ് ദേ​ശീ​യ ഏ​ജ​ന്‍​സി​ക​ള്‍.

സ്വ​പ്‌​ന​യു​ടെ​യും സ​രി​ത്തി​ന്‍റെ​യും മ​റ്റു പ്ര​തി​ക​ളു​ടെ​യും മൊ​ഴി​യാ​ണ് ഇ​ഡി, ക​സ്റ്റം​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്ന​ത്.

കോ​ട​തി​യി​ലും ഇ​തു സം​ബ​ന്ധി​ച്ചു സ്വ​പ്‌​ന​യു​ടെ​യും സ​രി​ത്തി​ന്‍റെ​യും മൊ​ഴി​നി​ല​നി​ല്‍​ക്കു​ക​യാ​ണ്. ഇ​ഡി​യു​ടെ അ​ടു​ത്ത ല​ക്ഷ്യം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​നാ​ണ്. ര​വീ​ന്ദ്ര​നെ ഈ ​ആ​ഴ്ച ചോ​ദ്യം ചെ​യ്യാ​നാ​ണ് തീ​രു​മാ​നം.

അ​തി​നു മു​മ്പു ര​വീ​ന്ദ്ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം പ​രി​ശോ​ധ​ന ന​ട​ത്തി വി​ശ​ദ​മാ​യ വി​വ​രം ശേ​ഖ​രി​ച്ചു ക​ഴി​ഞ്ഞു. ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യി​ല്‍​നി​ന്നു പോ​ലും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ലെ​ല്ലാം പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കും ബ​ന്ധ​മു​ണ്ടെ​ന്ന​താ​ണ് കേ​സി​നെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത്. സ്വ​പ്ന​യു​ടെ​യും സ​രി​ത്തി​ന്‍റെ​യും മൊ​ഴി​ക​ള്‍ പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ വ​മ്പ​ന്‍ സ്രാ​വു​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് കോ​ട​തി​യും വി​ല​യി​രു​ത്തി ക​ഴി​ഞ്ഞു.

ഇ​വ​ര്‍ അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗം ന​ട​ത്തി​യെ​ന്നും യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ ഉ​ന്ന​ത​രു​മാ​യി ഇ​വ​ര്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. കു​റ്റ​കൃ​ത്യ​ത്തി​നു പി​ന്നി​ല്‍ വ​മ്പ​ന്‍ സ്രാ​വു​ക​ളു​ടെ പേ​രു​ക​ളു​ണ്ടെ​ന്ന കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം ക​സ്റ്റം​സി​നും കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്കും ആ​ത്മ​വി​ശ്വാ​സം ന​ല്‍​കു​ന്നു.

ഉ​ന്ന​ത​പ​ദ​വി​യി​ലി​രി​ക്കു​ന്ന​വ​ര്‍ ഡോ​ള​ര്‍ ക​ട​ത്ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു​വെ​ന്ന​ത് മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്ന കോ​ട​തി നി​രീ​ക്ഷ​ണം വി​വി​ഐ​പി​ക​ള്‍ അ​റ​സ്റ്റി​ലാ​കും എ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ്.

സ്വ​പ്‌​ന സു​രേ​ഷി​നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ ന​ല്ല സ്വാ​ധീ​ന​മു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ തു​ട​ക്കം മു​ത​ല്‍ കോ​ട​തി​യി​ലും ഈ ​റി​പ്പോ​ര്‍​ട്ടാ​ണ് ന​ല്‍​കി​യി​രു​ന്ന​ത.

തു​ട​ര്‍​ന്നു​ള്ള ഏ​ജ​ന്‍​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​വ​രും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​മു​ള്ള​വ​രും വി​വി​ഐ​പി​ക​ളു​മാ​ണ്.

ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ ലി​സ്റ്റി​ലു​ള്ള​വ​രും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ പ്ര​ധാ​നി​യാ​യ ര​വീ​ന്ദ്ര​നും കൂ​ടാ​തെ ര​ണ്ട് സെ​ക്ര​ട്ട​റി​മാ​രു​മാ​ണ്. ഈ ​കേ​സി​ലേ​ക്കു വി​വി​ഐ​പി​ക​ളാ​യി മ​ന്ത്രി​മാ​രും ഉ​ന്ന​ത ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സം​ശ​യ​മു​ള്‍​മു​ന​യി​ലാ​ണ്.

Related posts

Leave a Comment