തിരുവനന്തപുരം: ബാർ കോഴക്കേസിൽ ബിജു രമേശിനെ പോലെ ഒരു വ്യക്തി കോഴ കൊടുത്തുവെന്ന് തറപ്പിച്ചു പറഞ്ഞ സാഹചര്യത്തിലാണ് സർക്കാർ അന്വേഷണത്തിന് തയാറായതെന്ന് സിപിഎം നേതാവ് എം.എ. ബേബി.
അന്വേഷണത്തിന് സർക്കാർ തയാറായില്ലെങ്കിൽ കോഴയിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് ജനങ്ങൾ കരുതുമെന്നും സർക്കാരിന് പ്രത്യേക താത്പര്യമുണ്ടായിട്ടല്ല കേസെടുത്തതെന്നും ബേബി വ്യക്തമാക്കി.
സർക്കാരിന്റെ നയപരമായ കാര്യങ്ങൾ സിപിഎമ്മിൽ ചർച്ച ചെയ്ത് തന്നെയാണ് തീരുമാനിക്കാറുള്ളത്. പോലീസ് ആക്ട് ചർച്ച ചെയ്യേണ്ട രീതിയിൽ ചർച്ച ചെയ്തില്ലെന്നും അത് മുഖ്യമന്ത്രിയുടെ തെറ്റല്ലെന്നും അദ്ദേഹം കൂട്ടിച്ചർത്തു.