മുൻകൂർ ജാമ്യത്തിനുള്ള ശ്രമം പാഴായി; പ​ഴ​കു​ളം  സ​ഹ​ക​ര​ണ​ബാ​ങ്ക് ശാ​ഖ​യി​ലെ  ത​ട്ടി​പ്പിൽ ജീ​വ​ന​ക്കാ​ര​ന്‍ കീ​ഴ​ട​ങ്ങി

അ​ടൂ​ര്‍: പ​ഴ​കു​ളം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​ന്‍ ശാ​ഖ​യി​ല്‍ നി​ന്ന് 44 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു ത്ത ​കേ​സി​ലെ പ്ര​തി കോ​ട​തി നി​ര്‍​ദ്ദേ​ശ പ്ര​കാ​രം പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി.

ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​ന്‍ ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യമ​ല​മേ​ക്ക​ര വി​ര​ണി​ക്ക​ല്‍ മു​കേ​ഷ് ഗോ​പി​നാ​ഥ് (36) ആ​ണ് കീ​ഴ​ട​ങ്ങി​യ​ത്.​തു​ട​ര്‍​ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.​കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ മു​കേ​ഷ് ഒ​ന്ന​ര മാ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്നു.

മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന കോ​ട​തി നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ള്‍ കീ​ഴ​ട​ങ്ങി​യ​ത്.

ഇ​ട​പാ​ടു​കാ​രു​ടെ സ്ഥി​ര നി​ക്ഷേ​പ​ത്തി​ല്‍ നി​ന്ന് അ​വ​ര്‍ അ​റി​യാ തെ ​വാ​യ്പ​യെ​ടു​ക്കു​ക​യും സോ​ഫ്റ്റ് വെ​യ​റി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വ​രു​ത്തി​യു​മാ​യി​രു​ന്ന ത​ട്ടി​പ്പ്.

ഇ​ത്ത​ര​ത്തി​ല്‍ തി​രി​മ​റി ന​ട​ത്തി​യ പ​ണം ഉ​പ​യോ​ഗി​ച്ച് ആ​ഢം​ബ​ര വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഹൈ​സ്്കൂ​ള്‍ ജം​ഗ്ഷ​നി​ലെ ബാ​ങ്ക് ശാ​ഖ മാ​നേ​ജ​ര്‍ ഷീ​ല ഉ​ള്‍​പ്പെ​ടെ കേ​സി​ല്‍ പ്ര​തി​യാ​ണ്.

Related posts

Leave a Comment