ചില ആളുകളുടെ ചലഞ്ചുകളെ തട്ടിയിട്ട് സോഷ്യൽ മീഡിയയിൽ കയറാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ.
സമൂഹനന്മ ലക്ഷ്യമാക്കിയുള്ള ചലഞ്ചുകളായിരുന്നു സോഷ്യൽ മീഡിയയിൽ നേരത്തെ വൈറലായിരുന്നത്. ഇന്നിപ്പോൾ തൊട്ടതിനും പിടിച്ചതിനുമെല്ലാം ചലഞ്ചാണ്.
ഫാമിലി ചലഞ്ചും സിംഗിള്‍ പേരന്റ് ് ചലഞ്ചും പത്തുവര്‍ഷത്തിന് മുന്‍പും ശേഷവുമുള്ള ചലഞ്ചുമൊക്കെ സോഷ്യൽ മീഡിയയിൽ അരങ്ങ് തകർക്കുകയാണ്.
പല ചലഞ്ചുകളുടെയും പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് ഭൂരിഭാഗം പേർക്കും അറിയില്ല. അതുകൊണ്ടുതന്നെ സ്വന്തം ചിത്രവും വീട്ടുകാരുടെ ചിത്രവും യാതൊരു മടിയും കൂടാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു.
ഇപ്പോൾ ഒരു നഴ്സ് പങ്കുവച്ച ചിത്രമാണ് ട്വിറ്ററിലെ വൈറൽ. കൊറോണക്കാലം ഒരാളെ എത്രത്തോളം മാറ്റം വരുത്തി എന്നു തെളിയിക്കുന്ന താണ് നഴ്സിന്റെ പോസ്റ്റ്.
അമേരിക്കയില്‍ നിന്നുള്ള നഴ്സായ കത്രി നിവേയാണ് കോവിഡ് മുന്‍പുള്ള തന്റെ ചിത്രവും മഹാമാരിക്കാലത്തെയും ചിത്രം പങ്കുവച്ചത്. ആദ്യത്തേതില്‍ സന്തോഷത്തോടെയാണ് നില്ക്കുന്നതെങ്കില് രണ്ടാമത്തേതില്‍ ക്ഷീണിച്ച് തളര്‍ന്ന മുഖത്തോടെ നില്‍ക്കുന്നതാണ് കാണുന്നത്.
മാസ്കും പിപിഇ കിറ്റും ധരിച്ച പാടുകളും മുഖത്തു കാണാം.
ഐസിയു നഴ്സാണ് കത്രി. കൊറോണയെ നിസാരമായി കാണരുതെന്നാണ് കത്രി കുറിക്കുന്നത്.
നിങ്ങൾ സ്വയവും ചുറ്റുപാടുള്ളവരെയും സംരക്ഷിക്കണമെന്നാണ് കത്രി പറയുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശത്രുവാണ് കൊറോണയെന്നും കത്രി ട്വിറ്ററിൽ കുറിച്ചു.
ലക്ഷക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളും പതിനായിക്കണക്കിന് കമന്റുകളുമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.