തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വെല്ലുവിളിച്ച് സോളാർ കേസിലെ പരാതിക്കാരിയായ സ്ത്രീ രംഗത്ത്.
തന്നെ ചൂഷണം ചെയ്തിട്ടില്ലെന്നാണ് ഉമ്മൻ ചാണ്ടി പറയുന്നതെന്നും പരസ്യ സംവാദത്തിന് അദ്ദേഹം തയാറുണ്ടോ എന്നും പരാതിക്കാരി വെല്ലുവിളിച്ചു.
കെ.സി.വേണുഗോപാൽ, എ.പി.അനിൽകുമാർ, എ.പി.അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ ആരോപണങ്ങളിൽ താൻ ഉറച്ചു നിൽക്കുകയാണെന്നും പരാതിക്കാരി പറഞ്ഞു.
സോളാർ കേസിൽ യുഡിഎഫ് നേതാക്കൾക്കെതിരേ പരാതിക്കാരി ആരോപണങ്ങൾ ഉന്നയിച്ചത് കെ.ബി.ഗണേഷ്കുമാറിന്റെ സമ്മർദ്ദം മൂലമാണെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തലുണ്ടായിരുന്നു.
പിന്നാലെ, ഇക്കാര്യത്തിൽ കൂടുതൽ സത്യങ്ങൾ ഇനിയും പുറത്തുവരാനുണ്ടെന്ന് ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു. ഇതിന് മറുപടിയുമായാണ് പരാതിക്കാരി രംഗത്തെത്തിയത്.