കോഴിക്കോട് : തദ്ദേശതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമവശേഷിക്കുമ്പോഴും പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ശോഭാസുരേന്ദ്രനും
അനുകൂലിക്കുന്നവര്‍ക്കും മറുപടിയുമായി “സൂപ്പര്‍ താരങ്ങളെ’ രംഗത്തിറക്കി ബിജെപി. കേന്ദ്രമന്ത്രിമാരെയും താരപരിവേഷമുള്ള നേതാക്കളെയും പ്രചാരണത്തിനിറക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
സാധാരണയായി നിയമസഭാതെരഞ്ഞെടുപ്പിനും ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനുമാണ് പുറത്തു നിന്നുള്ള നേതാക്കളേയും മറ്റും രംഗത്തിറക്കുന്നത്.
എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പ് നിയമസഭാതെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കാണുന്ന ബിജെപി പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കുന്നതിനായാണ് നേതാക്കളെ ഇറക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ ഞായറാഴ്ച തെന്നിന്ത്യന്‍ താരം ഖുശ്ബു പ്രചാരണത്തിനെത്തു മെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.
കോണ്‍ഗ്രസ് വക്താവായിരുന്ന ഖുശ്ബു ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ബിജെപിയിലെത്തിയത്. മറ്റു ജില്ലകളില്‍ ഖുശ്ബു എത്തുന്നത് സംബന്ധിച്ച് തീരുമാനിച്ചിട്ടില്ല. ഇടുക്കിയിലും പ്രചാരണത്തിന് എത്തുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് സുരേഷ്ഗോപിയും പ്രചാരണത്തിന് സജീവമായുണ്ട്. കൂടുതല്‍ കേന്ദ്രനേതക്കളെ വരും ദിവസങ്ങളില്‍ ഇവിടെ പ്രചാരണത്തിനെത്തിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
കേന്ദ്രമന്ത്രിമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടികളും ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം കൂടാതെ തൃശൂര്‍ കോര്‍പറേഷനും ബിജെപി ഉന്നംവയ്ക്കുന്നുണ്ട്. ഈ രണ്ടിടത്തും ഭരണം നേടാന്‍ കഴിയുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.
ഇതിന് പുറമേ കോഴിക്കോട്, കൊച്ചി, കൊല്ലം കോര്‍പറേഷനിലും കണ്ണൂരിലും നിര്‍ണായക ശക്തിയായി ബിജെപി മാറും. കോഴിക്കോട് കോര്‍പറേഷനില്‍ 36 സീറ്റാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാതെയാണ് സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ തദ്ദേശതെരഞ്ഞെടുപ്പിനെ ബിജെപി നേരിടുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ശോഭാസുരേന്ദ്രനുള്പ്പെടെയുള്ള നേതാക്കള്ക്കു്ള്ള മറുപടിയായി മാറ്റാനാണ് ലക്ഷ്യം.