ദുബായിയിൽ ഒരു ഷൂട്ടിനായി പോകുന്ന സമയത്ത് എന്നെ യാത്ര അയയ്ക്കാൻ സുചിത്രയും കൂടെ വന്നു.
യാത്രയാക്കി പിരിഞ്ഞ ശേഷം ലോബിയിൽ ഇരിക്കുന്പോൾ സുചിത്ര വിളിച്ചിട്ടു പറഞ്ഞു കൈയിലുള്ള ബാഗിൽ ഒരു കാര്യമുണ്ട് അതൊന്നു നോക്ക് എന്ന്.
ഞാൻ ബാഗ് തുറന്നു നോക്കുന്പോൾ അതൊരു സമ്മാനമായിരുന്നു, ഒരു മോതിരം.അതിന്റെ കൂടെ ഒരു ചെറിയ കുറിപ്പ് കൂടിയുണ്ടായിരുന്നു.
ഇന്ന് നമ്മുടെ വിവാഹവാർഷികമാണ്. ഇതെങ്കിലും മറക്കാതിരിക്കൂ എന്ന്. സുചിത്രയുടെ വാക്കുകൾ അന്ന് തന്നെ വല്ലാതെ സങ്കടപ്പെടുത്തി.
-മോഹൻലാൽ