ബു​റേ​വി ചു​ഴ​ലി​ക്കാറ്റ്; ക​ന​ത്ത മ​ഴ​യി​ലും നാ​ശ​ന​ഷ്ട​ങ്ങ​ളി​ലും ത​മി​ഴ്നാ​ട്ടി​ൽ 11 മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും നാ​ശ​ന​ഷ്ട​ങ്ങ​ളി​ലും ത​മി​ഴ്നാ​ട്ടി​ൽ 11 മ​ര​ണം.ക​ട​ലൂ​ർ ജി​ല്ല ഒ​റ്റ​പ്പെ​ട്ടു. ക​ട​ലൂ​രി​ൽ വീ​ട് ത​ക​ർ​ന്നു വീ​ണ് 35 വ​യ​സു​ള്ള സ്ത്രീ​യും മ​ക​ളും മ​രി​ച്ചു.

പു​തു​ക്കോ​ട്ട​യി​ലും വീ​ട് ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സ്ത്രീ ​മ​രി​ച്ചു. കാ​റ്റി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് ക​ട​ലൂ​രി​ൽ ഒ​രു സ്ത്രീ ​മ​രി​ച്ചു. കാ​ഞ്ചീ​പു​ര​ത്ത് ന​ദി​യി​ൽ വീ​ണ് മൂ​ന്നു പെ​ൺ​കു​ട്ടി​ക​ൾ മ​രി​ച്ചു.

ചെ​ന്നൈ​യി​ൽ വെ​ള്ള​ക്കെ​ട്ടി​ല്‍ നി​ന്ന് വൈ​ദു​താ​ഘാ​ത​മേ​റ്റ് ഒ​രു യു​വാ​വും ത​ഞ്ചാ​വൂ​രി​ൽ 40 വ​യ​സ്സു​ള്ള സ്ത്രീ​യും മ​രി​ച്ചു. ക​ട​ലൂ​ർ, ത​ഞ്ചാ​വൂ​ർ ജി​ല്ല​ക​ളി​ലാ​യ അ​ഞ്ഞൂ​റോ​ളം വീ​ടു​ക​ൾ കാ​റ്റി​ലും മ​ഴ​യി​ലും ത​ക​ർ​ന്നു വീ​ണു. പ​ല​യി​ട​ത്തും ക​ന​ത്ത കൃ​ഷി നാ​ശ​മു​ണ്ടാ​യി.

ത​മി​ഴ്നാ​ട്ടി​ൽ മി​ക്ക​യി​ടി​ത്തും ഇ​പ്പോ​ഴും മ​ഴ തു​ട​രു​ക​യാ​ണ്. പ്ര​സി​ദ്ധ​മാ​യ ചി​ദം​ബ​രം ക്ഷേ​ത്ര​ത്തി​ൽ വെ​ള്ളം ക​യ​റി. അ​തേ​സ​മ​യം ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ തീ​വ്ര​ത കു​റ​ഞ്ഞെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ ജാ​ഗ്ര​ത തു​ട​രും

Related posts

Leave a Comment