പണ്ടം പരിശോധിച്ചപ്പോഴേ കാര്യം പിടികിട്ടി; പണത്തിനായി കാത്തിരുന്നവരുടെ കൈയിൽ വീണത് പോലീസിന്‍റെ വിലങ്ങ്; കടയുടമ ഗീതാകുമാരിയുടെ ആ തീരുമാനം തകഴിയിലെ തട്ടിപ്പുകാരെ ജയിലിലാക്കി…


അ​മ്പ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ മു​ക്കു​പ​ണ്ട ത​ട്ടി​പ്പ് വീ​ണ്ടും. ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ക്കു​പ​ണ്ട ത​ട്ടി​പ്പ് വ്യാ​പ​ക​മാ​കു​ന്ന​താ​യി രാ​ഷ്‌‌ട്രദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ത​ക​ഴി​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ ന​ട​ന്ന ത​ട്ടി​പ്പ് സ്ഥാ​പ​ന​മു​ട​മ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ത​ക​ഴി​യി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന​ത്തി​ലാ​ണ് മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ലാ​യ​ത്.

ത​ക​ഴി സ്വ​ദേ​ശി പ്രേം​ജി​ത്ത്, ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ത​ക​ഴി കു​ന്നു​മ്മ സ്വ​ദേ​ശി വി​നീ​ത് (31), പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ റ​മീ​സ് (48), റ​ഷീ​ദ് (40), ആ​ലു​വ സ്വ​ദേ​ശി റി​യാ​സ് (36) എ​ന്നി​വ​രെ​യാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

90 ഗ്രാ​മോ​ളം വ​രു​ന്ന മു​ക്കു​പ​ണ്ട​മാ​ണ് പ​ണ​യം വെ​ക്കാ​ൻ ശ്ര​മി​ച്ച​ത്. പ്രേം​ജി​ത്താ​ണ് ഇ​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ഈ ​സ​മ​യം ഭ​ർ​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ത്തി​യി​ട്ട് പ​ണം ന​ൽ​കാ​മെ​ന്ന് സ്ഥാ​പ​ന ഉ​ട​മ ഗീ​താ​കു​മാ​രി (56) അ​റി​യി​ച്ചു.

പി​ന്നീ​ട് എ​ത്തി​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​ണ്ടം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​വ​ര​റി​യാ​തെ വി​വ​രം അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​വി​ധ ജി​ല്ല​ക​ളി​ലെ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ഇ​ത്ത​ര​ത്തി​ൽ പ​ണ​മെ​ടു​ത്തി​ട്ടു​ള്ള​വ​രാ​ണ് പ്ര​തി​ക​ളെ​ന്ന് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment