കണ്ണൂർ: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാൻ ഇ.ഡി. ജോസിനെതിരേ പോലീസ് പോക്സോ കേസെടുത്തു.
പരാതി പറയാനെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയതിനാണ് കേസ്. പെൺകുട്ടി മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഒക്ടോബർ 21ന് പീഡനപരാതിയുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ സിഡബ്ല്യുസി ചെയര്മാന് മൊഴിയെടുക്കാൻ വിളിച്ചു വരുത്തിയിരുന്നു.
മൊഴിയെടുക്കലിനിടെ ഇദ്ദേഹം മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് പെൺകുട്ടി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകുകയായിരുന്നു.