പറ്റിപ്പോയി, ഏതു പോലീസുകാരനും ഒരബദ്ധം പറ്റും..!  മ​ദ്യ​ല​ഹ​രി​യി​ൽ എ​​സ്ഐ​​യു​​ടെ ഭാ​​ര്യ​​യെ  അ​സ​ഭ്യം പ​റ​ഞ്ഞ എ​​എ​​സ്ഐ​​യ്ക്കെ​​തി​​രെ പ​​രാ​​തി;  എഎസ്ഐക്കെതിരേ സമാപന രീതിയിൽ നേരത്തെയും പരാതിയുണ്ടായിട്ടുണ്ട്


കോ​​ട്ട​​യം: മ​​ദ്യ​​ല​​ഹ​​രി​​യി​​ൽ എ​​സ്ഐ​​യു​​ടെ ഭാ​​ര്യ​​യെ അ​​സ​​ഭ്യം പ​​റ​​ഞ്ഞ ജി​​ല്ലാ ര​​ഹ​​സ്യാ​​ന്വ​​ഷ​​ണ വി​​ഭാ​​ഗം എ​​എ​​സ്ഐ​​യ്ക്കെ​​തി​​രെ പ​​രാ​​തി.

കു​​മ​​ര​​കം സ്റ്റേ​​ഷ​​നി​​ലെ ര​​ഹ​​സ്യാ​​ന്വ​​ഷ​​ണ വി​​ഭാ​​ഗം ഉ​​ദ്യോ​​ഗ​​സ്ഥ​​നെ​​തി​​രെ​​യാ​​ണ് അ​​യ​​ൽ​​വാ​​സി​​യാ​​യ എ​​സ്ഐ​​യു​​ടെ ഭാ​​ര്യ കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.

കോ​​ട്ട​​യം എ​​ആ​​ർ ക്യാ​​ന്പി​​നു സ​​മീ​​പ​​മാ​​ണ് ര​​ണ്ട് ഉ​​ദ്യോ​​ഗ​​സ്ഥ​​രും കു​​ടു​​ബ​​സ​​മേ​​തം താ​​മ​​സി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം മ​​ദ്യ​​പി​​ച്ചെ​​ത്തി​​യ എ​​എ​​സ്ഐ അ​​സ​​ഭ്യം പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു​വെ​​ന്നാ​​ണ് എ​​സ്ഐ​​യു​​ടെ ഭാ​​ര്യ​​യു​​ടെ പ​​രാ​​തി.

അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി ഭ​​യ​​ന്നു പ​​രാ​​തി ഒ​​ത്തു തീ​​ർ​​പ്പാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളും തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. നേ​​ര​​ത്തെ​​യും ഈ ​​ഉ​​ദ്യോ​​ഗ​​സ്ഥ​​നെ​​തി​​രെ സ​​മാ​​ന പ​​രാ​​തി​​ക​​ൾ ഉ​​യ​​ർ​​ന്നി​​രു​​ന്നു.

Related posts

Leave a Comment