ഒരോരുത്തരായി ഉറപ്പിച്ചു പറയുന്നു പ്ര​ചാ​ര​ണ നേ​തൃ​ത്വം മു​ഖ്യ​മ​ന്ത്രിക്ക് തന്നെ; മു​ഖ്യ​മ​ന്ത്രി പ്ര​ചാ​ര​ണ​ത്തി​ന്‌ ഇ​റ​ങ്ങാ​ത്ത​ത് കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ; വി​ശ​ദീ​ക​രി​ച്ച് ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ലാ​ണ് മു​ഖ്യ​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്താ​ത്ത​തെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പ്ര​ചാ​ര​ണ നേ​തൃ​ത്വം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച​യാ​കു​ക. സ്വ​ർ​ണ​ക്ക​ട​ത്ത് അ​ട​ക്ക​മു​ള്ള അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളി​ൽ എ​തി​രാ​ളി​ക​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​വും തെര​ഞ്ഞെ​ടു​പ്പ് ഫ​ലം. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ല​ട​ക്കം എ​ല്ലാ​യി​ട​ത്തും എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു.

വി​വാ​ദ​ങ്ങ​ളൊ​ന്നും ജ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടാ​ണ് അ​വ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തെ​ന്നു ജ​ന​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്നും ക​ട​കം​പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment