കട്ടപ്പന: ഇരട്ടയാർ വലിയ തോവാളയിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു.ഒരു വീട്ടിൽ താമസിച്ചിരുന്നവർ തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ജാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശികളായ ജംഷ് മറാണ്ടി(32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
ഇരുവരെയും പ്രതി കറുത്തറത്താണ് കൊലപ്പെടുത്തിയത്. ഷുക്ക് ലാലിന്റെ ഭാര്യ വാസന്തി തലയിൽ വെട്ടേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ജാർഖണ്ഡ് ഗോഡ ജില്ലയിൽ പറയ് യാഹൽ സ്വദേശി സഞ്ജയ് ബാസ്കി (30) പിടിയിലായി. ഉറക്കത്തിലാണ് രണ്ടു പേരെയും തലയറത്തു കൊലപ്പെടുത്തിയത്.
ഇയാളെ പിടികൂടുന്നതിനിടെ കട്ടപ്പന ഡിവൈഎസ്പിക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ സമീപത്തെ ഏലത്തോട്ടത്തിൽ വച്ചാണ് പിടികൂടിയത്. ഇവർ നാട്ടിൽ വന്നിട്ട് അഞ്ച് മാസം ആകുന്നതേയുള്ളൂ ഉള്ളൂ.
മരിച്ച ആളുകളും പ്രതിയും ബന്ധുക്കളാണ് സാമ്പത്തിക തർക്കമാണ് കാരണം എന്നാണ് പറയുന്നത് . പണിയായുധങ്ങൾ കൊണ്ടാണ് പ്രതി കൊല നടത്തിയിരിക്കുന്നത് .
കൂടെയുണ്ടായിരുന്നു ഷുക്ക് ലാലിന്റെ ഭാര്യയെ ആക്രമിക്കുവാൻ ശ്രമിച്ചപ്പോൾ വാസന്തി ഓടി സമീപത്തെ ഉടമയുടെ വീട്ടിൽ ചെന്ന് വിവരമറിയിക്കുകയായിരുന്നു.
വീട്ടുകാരും സമീപവാസികളും ഓടിയെത്തി പ്രതിയെ പിടികൂടാൻ ശ്രമിക്കുമ്പോൾ പ്രതി ഓടി ഏലക്കാട്ടിൽ ഒളിക്കുകയായിരുന്നു. പ്രതിയെ പിടിക്കുന്നതിനിടയിൽ പോലീസുകാർക്കും നാട്ടുകാർക്കും പരിക്കേറ്റു. ഫോറൻസിക്, എസ്പിയും സംഭവസ്ഥലത്തെത്തി