തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമർശവുമായി സുരേഷ് ഗോപി എംപി. ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ കത്തുണ്ടെങ്കിൽ മാത്രമേ താൻ ആവശ്യങ്ങൾ നടപ്പാക്കിക്കൊടുക്കുകയുള്ളുവെന്നാണു സുരേഷ് ഗോപി പറയുന്നത്.
ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ കത്തുണ്ടെങ്കിൽ മാത്രമേ താൻ ആവശ്യങ്ങൾ നടപ്പാക്കിക്കൊടുക്കുകയുള്ളു. ഓഫിസിൽ വരുന്ന അപേക്ഷകൾ സ്വീകരിക്കാറില്ല- തൃശൂർ കോർപറേഷൻ ബിജെപി സ്ഥാനാർഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ കോർപറേഷനിൽ 21 മുതൽ 30 സീറ്റുകൾ വരെ നേടുമെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു.