പുലർച്ചെ എഴുന്നേൽക്കാൻ വൈകി; വാക്കത്തി ഉപയോഗിച്ച് മകളെ തലയ്ക്ക് വെട്ടിപരിക്കേൽപ്പിച്ച് പിതാവ്;  വെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ വിരലറ്റുപോയി; ഞെട്ടിക്കുന്ന സംഭവം നടന്നത് കോട്ടയം കറുകച്ചാലിൽ


ക​റു​ക​ച്ചാ​ൽ: പി​താ​വി​ന്‍റെ വെ​ട്ടേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച പ​തി​നേ​ഴുകാ​രി​യെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ​ക്കു വി​ധേ​യ​മാ​ക്കി.

വെ​ട്ടേ​റ്റു മു​റി​ഞ്ഞ പെ​ണ്‍​കു​ട്ടി​യു​ടെ വി​ര​ൽ തു​ന്നി ചേ​ർ​ത്ത​ശേ​ഷം ഇ​വ​രെ ബ​ന്ധു​വീ​ട്ടി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ക​റു​ക​ച്ചാ​ൽ പ​ച്ചി​ല​മാ​ക്ക​ൽ മാ​വേ​ലി​താ​ഴെ​യി​ൽ ര​ഘു (48) റി​മാ​ൻ​ഡി​ലാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ 7.30നാ​യി​രു​ന്നു സം​ഭ​വം. മ​ക​ൾ എ​ഴു​ന്നേ​ൽ​ക്കാ​ൻ താ​മ​സി​ച്ചെ​ന്നാ​രോ​പി​ച്ച് ര​ഘു വാ​ക്ക​ത്തി​യു​മാ​യി മു​റി​യി​ലെ​ത്തി​യ​ശേ​ഷം വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും വാ​ക്ക​ത്തി​കൊ​ണ്ടു മ​ക​ളു​ടെ ത​ല​യ്ക്ക് വെ​ട്ടു​ക​യു​മാ​യി​രു​ന്നു.

ത​ല​യി​ൽ​നി​ന്നും ര​ക്തം വാ​ർ​ന്നൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്നു നി​ല​വി​ളി​ച്ച​പ്പോ​ൾ ഇ​യാ​ൾ വീ​ണ്ടും വാ​ക്ക​ത്തി കൊ​ണ്ട് വെ​ട്ടി. വെ​ട്ട് ത​ട​യു​ന്ന​തി​ടി​യി​ൽ മ​ക​ളു​ടെ വ​ല​തു​ക​യ്യി​ലെ മോ​തി​ര​വി​ര​ൽ മു​റി​ഞ്ഞു തൂ​ങ്ങി.

ഇ​തോ​ടെ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യോ​ടി​യ മ​ക​ൾ സ​മീ​പ​ത്തെ വീ​ട്ടി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു നാ​ട്ടു​കാ​ർ ചേ​ർ​ന്നു പെ​ണ്‍​കു​ട്ടി​യെ ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് ര​ഘു​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

 

Related posts

Leave a Comment