കർഷക സമരത്തിൽ വിള്ളൽ വീഴ്ത്താൻ കേന്ദ്ര സർക്കാർ തന്ത്രം മെനഞ്ഞു ; കു​ടി​ല നീ​ക്കം വി​ല​പ്പോ​കി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ര്‍ ; ഹ​രി​യാ​ന​യി​ല്‍ നി​ന്നു​ള്ള ക​ര്‍​ഷ​ക ഉ​ത്പാ​ദ​ക സം​ഘം  നി​യ​മ​ത്തെ പി​ന്തു​ണ​ച്ച് കൃ​ഷി​മ​ന്ത്രി​യെ ക​ണ്ടു


സെ​ബി മാ​ത്യു
ന്യൂ​ഡ​ല്‍​ഹി: ഭാ​ര​ത് ബ​ന്ദ് ഉ​ള്‍​പ്പെടെ സ​മ​രം ക​ടു​പ്പി​ച്ച് ക​ര്‍​ഷ​ക​ര്‍ നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​മ്പോ​ള്‍ ഒ​രു ചെ​റി​യ വി​ഭാ​ഗ​ത്തെ അ​ട​ര്‍​ത്തി​യെ​ടു​ത്ത് സ​മ​രം പൊ​ളി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി ബി​ജെ​പി സ​ര്‍​ക്കാ​ര്‍.

ഹ​രി​യാ​ന​യി​ല്‍ നി​ന്നു​ള്ള ക​ര്‍​ഷ​ക ഉ​പ്ദാ​ക സം​ഘ​ട​ന​ക​ളു​ടെ ഒ​രു സം​ഘം പു​തി​യ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളെ അ​നു​കൂ​ലി​ക്കു​ന്നു എ​ന്നു വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

എ​ന്നാ​ല്‍ ഈ ​സം​ഘ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ പി​ന്തു​ണ​യ്ക്കു​ന്ന സം​ഘ​ട​ന​ക​ളാ​ണെ​ന്നും സ​മ​ര​ത്തി​ല്‍ വി​ള്ള​ലു​ണ്ടാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ള്‍ വി​ല​പ്പോ​കി​ല്ലെ​ന്നും ഭാ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍ വ്യ​ക്ത​മാ​ക്കി.

നിയമത്തെ അനുകൂലിച്ച് ഒരു സംഘം
നി​യ​മം പി​ന്‍​വ​ലി​ക്കാ​തെ പി​ന്നോ​ട്ടി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ല്‍ വി​വി​ധ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ സ​മ​ര​ത്തി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹ​രി​യാ​ന​യി​ല്‍ നി​ന്നു​ള്ള ഒ​രു സം​ഘം ക​ര്‍​ഷ​ക​ര്‍ നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ച് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ഫാ​ര്‍​മ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​നു​ക​ളു​ടെ മൂ​ന്നു സം​ഘ​ങ്ങ​ള്‍ ആ​ണ് ഇ​ന്ന​ലെ കൃ​ഷി മ​ന്ത്രി​യെ ക​ണ്ട് നി​യ​മ​ത്തെ ത​ങ്ങ​ള്‍ അ​നു​ക​ലി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി ക​ത്തു ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍, നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്തു​ക ത​ന്നെ വേ​ണ​മെ​ന്ന് ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

താ​ങ്ങു​വി​ല തു​ട​രു​ക​യും മ​ണ്ഡി സം​വി​ധാ​നം സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യും വേ​ണ​മെ​ന്നും ഫാ​ര്‍​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ അം​ഗം സ​ത്പാ​ല്‍ സിം​ഗ് പ​റ​ഞ്ഞു. ത​ങ്ങ​ള്‍​ക്കൊ​പ്പം ഹ​രി​യാ​ന​യി​ലെ 12,000 ക​ര്‍​ഷ​ക​ര്‍ ഉ​ണ്ടെ​ന്നാ​ണ് ഇ​വ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

സമരത്തിൽ വിള്ളൽ ഉണ്ടായിട്ടില്ല
കാ​ര്‍​ഷി​ക ഉ​ത്പാ​ദ​ക സം​ഘ​ട​ന​യു​ടെ പി​ന്‍​വാ​ങ്ങ​ല്‍ കൊ​ണ്ട് സ​മ​ര​ത്തി​ല്‍ വി​ള്ള​ല്‍ ഉ​ണ്ടാ​യെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് സ​മ​രം ചെ​യ്യു​ന്ന പ്ര​മു​ഖ ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ ഇ​ന്നു രാ​വി​ലെ പ്ര​തി​ക​രി​ച്ച​ത്.

ഇ​ത് സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കി​ട​യ​ില്‍ ആ​ശ​ങ്ക​യു​ണ്ടാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ത​ന്ത്രം മാ​ത്ര​മാ​ണെ​ന്നാ​ണ് ഭാ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍ നേ​താ​വ് ഗു​ര്‍​ണാം ച​ധു​നീ പ്ര​തി​ക​രി​ച്ച​ത്.

ഫാ​ര്‍​മേ​ഴ്‌​സ് പ്രെ​ഡ്യൂ​സേ​ഴ്‌​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​നു​ക​ള്‍ ത​ന്നെ സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ എ​ടു​ത്തു രൂ​പീ​ക​രി​ച്ച​താ​ണ്. അ​വ​രെ വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ ഒ​രു ത​ര​ത്തി​ലും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യേ ഇ​ല്ല.

സ​ര്‍​ക്കാ​രി​ന്‍റെ സ​മ്മ​ര്‍​ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് ഇ​ന്ന​ലെ അ​വ​ര്‍ നി​യ​മ​ത്തെ​യും സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടുവയ്ക്കു​ന്ന ഭേ​ദ​ഗ​തി​ക​ളെ​യും അ​നു​കൂ​ലി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ത​ന്നെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ത്ത​രം ഭി​ന്നി​പ്പ് ത​ന്ത്ര​ങ്ങ​ള്‍ പ​യ​റ്റി​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സ​ര്‍​ക്കാ​രു​മാ​യി ക​ര്‍​ഷ​ക​ര്‍ ഇ​തി​നോ​ട​കം ന​ട​ത്തി​യ അ​ഞ്ചു ച​ര്‍​ച്ച​ക​ളും തീ​രു​മാ​ന​ത്തി​ല്‍ എ​ത്താ​തെ പി​രി​യു​ക​യാ​യി​രു​ന്നു. വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​തെ സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട്‌‌വയ്​ക്കു​ന്ന മ​റ്റൊ​രു ഉ​പാ​ധി​യും സ്വീ​ക​രി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണ് ക​ര്‍​ഷ​ക​ര്‍.

ഭാരത് ബന്ദ് ആരംഭിച്ചു
വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ പ്ര​ഖ്യാ​പി​ച്ച ഭാ​ര​ത് ബ​ന്ദ് ഇ​ന്നു രാ​വി​ലെ പ​തി​നൊ​ന്നു മ​ണി മു​ത​ല്‍ ആ​രം​ഭി​ച്ചു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ട്രെ​യി​ന്‍ ത​ട​യ​ല്‍ ഉ​ള്‍​പ്പ​ടെ ന​ട​ക്കു​ന്നു​ണ്ട്.

ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ളും ദേ​ശീ​യ പാ​ത​ക​ളി​ല്‍ ഉ​ള്‍​പ്പ​ടെ ഗ​താ​ഗ​ത​വും സ്തം​ഭി​പ്പി​ക്കു​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം സ​മാ​ധാ​ന പൂ​ര്‍​ണ​മാ​ണെ​ന്നും ഭാ​ര​ത ബ​ന്ദി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ആ​രെ​ങ്കി​ലും കു​ടു​ങ്ങി

കി​ട​ന്നാ​ല്‍ ത​ങ്ങ​ളെ വി​ളി​ച്ചാ​ല്‍ മ​തി ഉ​ട​ന്‍ അ​വ​ര്‍ നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്ത് ഭ​ക്ഷ​ണ​വും വെ​ള്ള​വും എ​ത്തി​ക്കു​മെ​ന്നാ​ണ് ഭാ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍ ദേ​ശീ​യ വ​ക്താ​വ് രാ​കേ​ഷ് ടി​കാ​യ​ത് പ​റ​ഞ്ഞ​ത്.

പോലീസ് സുരക്ഷ ശക്തമാക്കി
ഡ​ല്‍​ഹി-​ഹ​രി​യാന അ​തി​ര്‍​ത്തി​യി​ല്‍ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വാ​ണി​ജ്യ ച​ര​ക്ക് നീ​ക്കം ന​ട​ത്തു​ന്ന ട്ര​ക്ക് യൂ​ണി​യ​നു​ക​ളും ഭാ​ര​ത് ബ​ന്ദി​ന് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ച് പ​ണി​മു​ട​ക്കു​ന്നു​ണ്ട്.

ഇ​ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ച​ര​ക്കു നീ​ക്ക​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കും. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍ എ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി​യി​ലെ വി​പ​ണി​ക​ളി​ല്‍ ഇ​തി​നോ​ട​കം ത​ന്നെ പാ​ല്‍, പാ​ല്‍ ഉ​ത്പ്പ​ന്ന​ങ്ങ​ള്‍, പ​ഴം, പ​ച്ച​ക്ക​റി എ​ന്നി​വ​യു​ടെ വി​പ​ണ​നം പ്ര​തി​സ​ന്ധി​യി​ലാ​യി​ട്ടു​ണ്ട്.

ക​ര്‍​ഷ​ക​ര്‍ പ്ര​ഖ്യാ​പി​ച്ച ഭാ​ര​ത ബ​ന്ദി​നോ​ട് അ​നു​ബ​ന്ധി​ച്ച് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി​യു​ടെ വ​സ​തി​ക്കും കൃ​ഷി​മ​ന്ത്രാ​ല​യം സ്ഥി​തി ചെ​യ്യു​ന്ന കൃ​ഷി​ഭ​വ​നും പോ​ലീ​സ് ക​ന​ത്ത കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment