ആലപ്പുഴ: ജില്ലയില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും നല്ല വിജയം ഉറപ്പെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപിയും.
രാവിലെ നേരത്തെ തന്നെയെത്തി വോട്ടുചെയ്ത ശേഷം പത്രപ്രതിനിധികളോടു സംസാരിക്കുകയായിരുന്നു ഇരുവരും. എല്ലാ തെരഞ്ഞെടുപ്പുകളും എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും വിലയിരുത്തലാണെന്നു പറഞ്ഞ കെ.സി. പ്രാദേശിക പ്രശ്നങ്ങള്‍ക്കൊപ്പം സംസ്ഥാന രാഷ്ട്രീയവും ഇതില്‍ പ്രതിഫലിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
രാവിലെ തന്നെ പോളിംഗ് ശതമാനം കൂടുതല്‍ കാണിക്കുന്നത് വലിയ ആവേശമാണ്. കേരള ജനതയുടെ വികാരം പ്രകടമാക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും തീര്‍ച്ച.
ഇടതുപക്ഷം ആരോപിക്കുന്നതു പോലെ വര്‍ഗീയ കൂട്ടുകെട്ട് യുഡിഎഫിനില്ല. ഒറ്റപ്പെട്ട വല്ല നീക്കുപോക്കു നടന്നിട്ടുണ്ടെങ്കിലും പരിശോധിച്ച് പരിഹരിക്കുമെന്നും കെ.സി. പറഞ്ഞു. എന്‍ഡിഎയ്ക്ക് മുന്‍കാലങ്ങളില്‍ ലഭിച്ച സീറ്റുകള്‍ പോലും കൈമോശം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉയര്‍ന്ന പോളിംഗ് കാണിക്കുന്നത് ജനാധിപത്യ ബോധമാണെന്നും അത് യൂഡിഎഫിന് അനുകൂലമാകുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നല്ല വിജയപ്രതീക്ഷയുണ്ട്. സര്‍ക്കാരിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ്. അതുകൊണ്ടാണ് പ്രചാരണ രംഗത്ത് മുഖ്യമന്ത്രിയെ ഇറക്കാന്‍ ഇടതുമുന്നണി തയാറാകാതിരുന്നതിനു പിന്നിലും. മുഖ്യമന്ത്രി പിണറായി വിജയന് ഒളിച്ചോടുകയായിരുന്നു. സ്വപ്നയുമായി ബന്ധപ്പെട്ട ഉന്നതന് ആരെന്ന ചോദ്യം ഇപ്പോഴും ആവര്‍ത്തിക്കുന്നു.
എല്‍ഡിഎഫ് മുന്നേറുമെന്ന് എ.എം. ആരിഫ് എംപി
ആലപ്പുഴ: പഞ്ചായത്തുകളിലെ പോലെ ഇക്കുറി നഗരസഭകളിലും എല്‍ഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് എ.എം. ആരിഫ് എംപി. വോട്ടുചെയ്തതിനു ശേഷം മാധ്യമപ്രതിനിധികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രികോണ മത്സരമെന്നത് പറച്ചിലില്‍ മാത്രമേയുണ്ടാകൂ. ചില സ്ഥാനാര്‍ഥികള്‍ക്കുള്ള സ്വാധീനം മേഖലകളില്‍ ദൃശ്യമാകുമെന്നല്ലാതെ അതിനു സാധ്യതയില്ല.
പോളിംഗ് ശതമാനം കൂടുന്നതില്‍ വലിയ കുഴപ്പമില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്നും പോളിംഗ് ഉയര്‍ന്നു തന്നെയാണ് നില്‍ക്കാറെന്നും അദ്ദേഹം പറഞ്ഞു.