രണ്ടര പതിറ്റാണ്ടുകൾക്കു മുൻപ് ശീതികരിച്ച് സൂക്ഷിച്ച ഭ്രൂണത്തിൽ നിന്നും പെൺകുഞ്ഞിന് ജനനം.
അമേരിക്കയിലാണ് സംഭവം. കാത്തിരിപ്പിനൊടുവിൽ ടീനയ്ക്കും ബെൻ ഗിബ്സണിനുമാണ് ഈ കുഞ്ഞിനെ ലഭിച്ചത്. മോളി ഗിബ്സൺ എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടത്.
മോളിയുടെ ജനനം പുതിയ ലോക റിക്കാർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 27 വർഷങ്ങൾക്കു മുൻപേ ജനിക്കേണ്ടവളായിരുന്നു മോളി. കാരണം 1992 മുതൽ സൂക്ഷിച്ചു വച്ചതാണ് ഈ ഭ്രൂണം.
ഇവരുടെ ആദ്യത്തെ കുഞ്ഞും ഇത്തരത്തിൽ ജനിച്ചതാണ്. 2017ൽ മോളിയുടെ ഭ്രൂണത്തിനൊപ്പം സൂക്ഷിച്ച മറ്റൊരു ഭ്രൂണത്തിൽ നിന്നുമാണ് ആദ്യ കുഞ്ഞ് എമ്മയുടെ ജനനം.
ലോകത്തില്‍ ഏറ്റവും കൂടുതല്‍കാലം സൂക്ഷിച്ചുവച്ച ഭ്രൂണത്തില്‍ നിന്ന് ജനിച്ച കുട്ടിയെന്ന പേരിലാകും മോളി ഇനി അറിയപ്പെടുക. ഇതുവരെയുള്ള റിക്കാർഡ് എമ്മയുടെ പേരിലായിരുന്നു.
എംബ്രിയോ അഡോപ്ഷന്‍ എന്ന മാര്‍ഗത്തിലൂടെയാണ് മോളിയെ ഈ ദമ്പതികള്‍ക്ക് ലഭിച്ചത്.
രണ്ടരകിലോ ഭാരമുണ്ട് മോളിക്ക്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. നാഷണല്‍ എംബ്രിയോ ഡോണേഷന്‍ സെന്റര്‍ എന്ന എന്‍ജിഒ ആണ് ഇതിന് പിന്നില്‍.
ഭ്രൂണം, ധാനം ചെയ്യാനാഗ്രഹിക്കുന്നവരില്‍ നിന്ന് ശേഖരിച്ച് ശീതികരിച്ച് സൂക്ഷിക്കുകയും കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക് അത് നല്‍കുകയും ചെയ്യുകയാണ് ഈ സംഘടനയുടെ സ്വഭാവം.