കാലടി: തെരഞ്ഞെടുപ്പ് കാലത്ത് ഡ്യൂപ്പുകളിൽ ഏറ്റവും കൂടുതൽ നിറഞ്ഞോടിയത് ജയനായിരുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും ജയന്റെ ഡ്യൂപ്പിന്റെ സഹായത്തോടെ വോട്ടു തേടാൻ സ്ഥാനാർഥികൾ മത്സരിച്ചു.
ഒരുദിവസത്തേക്ക് 1000 മുതൽ 2000 രൂപ വരെയാണ് ഡ്യൂപ്പുകൾക്ക് പ്രതിഫലം. കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ട മിമിക്രി കലാകാരന്മാർക്ക് തെരഞ്ഞെടുപ്പ് അനുഗ്രഹമായി.
കാലടിയില്‍ ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് പരിപാടികളുടെ സമാപനത്തില്‍ നടൻ ജയന്റെ ഡ്യൂപ്പ് എത്തിയത് ആവേശമായി.
സ്വതന്ത്ര സ്ഥാനാര്‍ഥി വി.ബി. സിദില്കുമാറിനുവേണ്ടിയാണ് ജയന്റെ വേഷത്തിൽ കോട്ടയം സ്വദേശി വിനീഷെത്തിയത്.
കടകളില്‍ കയറി സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ട് ചോദിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രചാരണം.