സിനിമയിലൂടെ തനിക്ക് ലഭിച്ച ഭാഗ്യത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് അപർണ.ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അപർണ ബാലമുരളി.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അപർണ വെള്ളിത്തിരയിൽ എത്തിയത്. ആദ്യ ചിത്രവും അതിലെ ചേട്ടൻ സൂപ്പറാ എന്ന ഡയലോഗിലൂടെയും താരം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
പിന്നീട് മികച്ച ഒരു പിടി ചിത്രങ്ങളുടെ ഭാഗമാകാൻ അപർണക്ക് കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല തമിഴിലും മികച്ച ചിത്രങ്ങളാണ് താരത്തെ തേടി എത്തിയത്.
ഇപ്പോഴിതാ സിനിമയിലൂടെ തനിക്ക് ലഭിച്ച ഭാഗ്യത്തെക്കുറിച്ചു വെളിപ്പെടുത്തുകയാണ് അപർണ. ഒരഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
സൂരൈ പോട്ര് എന്ന ചിത്രത്തിൽ സൂര്യയുടെ ഭാര്യ കഥാപാത്രമാണ് എനിക്ക്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി കൊണ്ടുള്ള ചിത്രമാണ്.
സിനിമയിൽ ഒരു മുഴുനീളൻ കഥാപാത്രമാണ് എന്റേത്. ഞാൻ ഇതുവരെ ചെയ്ത കഥാപാത്രത്തിൽ നിന്ന് വ്യത്യസ്തമാണിത്. വളരെ പക്വതയുള്ള കഥാപാത്രമാണ് ഈ ചിത്രത്തിലേത്.
ചെയ്ത ചിത്രങ്ങളിലെ നായക·ാരോടെല്ലാം വളരെ കംഫർട്ടബിളായാണ് ജോലി ചെയ്തത്. അതിൽ ആസിഫ് ഇക്ക എന്റെ കുടുംബാംഗം തന്നെയാണ്.
എന്റെ അച്ഛനുമമ്മയുമായെല്ലാം വളരെ അടുപ്പമുണ്ട്.സണ്‍ഡേ ഹോളിഡേ, ബിടെക്, തൃശിവപേരൂർ ക്ലിപ്തം എന്നിങ്ങനെ മൂന്ന് ചിത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു.
അഭിനയിക്കാൻ പോകുന്പോൾ തന്നെ ഒരു ഫാമിലി മൂഡായിരുന്നു. അതുപോലെ തന്നെ തന്റെ ആദ്യ നായകനാണ് ഫഹദിക്ക. വളരെ കൂളായ ആളാണ്. മഹേഷിന്റെ പ്രതികാരത്തിന്റെ സെറ്റ് തന്നെ വളരെ സന്തോഷം നിറഞ്ഞ സെറ്റായിരുന്നു. പുള്ളിയോടൊപ്പമുള്ള അഭിനയവും അത് പോലെ തന്നെയാണ്- അപർണ പറഞ്ഞു.
മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയും സണ്‍ഡേ ഹോളിഡേയിലെ അനുവും ഞാനുമായി റിലേറ്റ് ചെയ്യാനാവുന്ന കഥാപാത്രങ്ങളാണ്. അതുപോലെ തന്നെ കാമുകിയിലെ അച്ചാമ്മ എന്റെ അതേ പ്രായത്തിലുളള കഥാപാത്രമായിരുന്നു.
അതുകൊണ്ട് തന്നെ ഓവർ ആയി അഭിനയിക്കേണ്ടി വന്നിട്ടില്ല. എന്നാൽ ഞാനുമായി ഒട്ടും സാമ്യമില്ലാത്തതും എന്നാൽ എനിക്കേറെ അഭിനന്ദനം കിട്ടിയ കഥാപാത്രമായിരുന്നു സർവോപരി പാലക്കാരനിലെ അനുപമ എന്ന കഥാപാത്രം.
ഭയങ്കര ബോൾഡായ കഥാപാത്രമായിരുന്നു അത്. ഇന്നും ഒരുപാട് പേർ ആ കഥാപാത്രത്തെ കുറിച്ച് പറയാറുണ്ട്.