കണ്ണൂർ: കണ്ണൂരില്‍ ബിജെപി വനിതാസ്ഥാനാര്‍ഥി ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. മാലൂര്‍ പഞ്ചായത്തിലാണ് സംഭവം.
ഇവിടെ 11-ാം വാർഡിൽ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഇരുപത്തിനാലുകാരിയാണ് കഴിഞ്ഞദിവസം രാത്രി കാസര്‍ഗോഡ് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം മുങ്ങിയത്.
പ്രചാരണ തിരക്കുകള്‍ക്കിടയില്‍ ചില രേഖകള്‍ എടുക്കാനായി പേരാവൂര്‍ സ്റ്റേഷന് പരിധിയിലുള്ള മണത്തണയിലെ സ്വന്തം വീട്ടിലേക്കു പോയ ഇവർ പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കാമുകനൊപ്പം നാടുവിട്ടതായി ബന്ധുക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ബോധ്യമാവുകയുമായിരുന്നു.
അടുത്ത ദിവസം തിരിച്ചുവരാമെന്നു പറഞ്ഞാണ് യുവതി മണത്തണയിലെ വീട്ടിലേക്കു പോയത്.
വിവാഹത്തിനുമുമ്പേ യുവതിക്ക് കാമുകനുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഗള്‍ഫിലായിരുന്ന കാമുകന് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.
സംഭവത്തില്‍ യുവതിയുടെ അച്ഛന്റെ പരാതിയില്‍ പേരാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, യുവതി കാമുകന്റെ വീട്ടിലുണ്ടെന്നും ഇരുവരും ഇന്ന് കോടതിയിൽ ഹാജരാകുമെന്നും പേരാവൂർ സിഐ പി.ബി. സജീവ് അറിയിച്ചു.
യുവതിയുടെ ഭർത്താവും ഇതേ പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥിയാണ്. സ്ഥാനാര്‍ഥി മുങ്ങിയതോടെ നാട്ടുകാരുടെ മുന്നില്‍ എന്തു പറയണമെന്നറിയാത്ത അവസ്ഥയിലാണ് വാര്‍ഡിലെ ബിജെപി പ്രവര്‍ത്തകര്‍.