ചെറുപുഴ: മകളെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയ്ക്കും കാമുകനുമെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. വയക്കര സ്വദേശിനിയായ 16 കാരിയുടെ പരാതിപ്രകാരമാണ് ചെറുപുഴ പോലീസ് കേസെടുത്തത്.
കഴിഞ്ഞവർഷമാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി 10-ാം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്വന്തം വീട്ടിൽ വച്ചാണ് അമ്മയുടെ കാമുകന്റെ പീഡനത്തിനിരയായത്.
പെൺകുട്ടി ഇക്കാര്യം അമ്മയോട് പറഞ്ഞെങ്കിലും സംഭവം ആരോടും പറയരുതെന്ന് അമ്മ അറിയിക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടി ബന്ധുക്കളോട് ഇക്കാര്യം പറയുകയും ബന്ധുക്കളുടെ നിർദേശപ്രകാരം ചെറുപുഴ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.