പറപ്പൂക്കര: മൂന്നാം വാർഡിൽ കൊച്ചുമകന് വോട്ട് ചെയ്യാൻ 104ാം വയസിലും ലക്ഷ്മി മുത്തശ്ശി പോളിംഗ് ബൂത്തിൽ എത്തി.
രാപ്പാൾ കിഴക്കേവളപ്പിൽ അപ്പുണ്ണിയുടെ ഭാര്യയായ ലക്ഷ്മി കൊച്ചുമകൻ യുഡിഎഫ് സ്ഥാനാർഥി മനോജിന് വോട്ട് ചെയ്യാനാണ് വാർധക്യത്തിലെ അവശതകൾ മറന്ന് രാപ്പാൾ കെഎൽപി സ്കൂളിലെ ഒന്നാം നന്പർ ബൂത്തിൽ എത്തിയത്.
2010 ലാണ് അവസാനമായി വോട്ട് രേഖപ്പെടുത്തിയത്. കൊച്ചുമകൻ സ്ഥാനാർഥിയായതുകൊണ്ടാണ് ഇത്തവണ വോട്ട് ചെയ്യാൻ എത്തിയതെന്ന് ലക്ഷ്മി പറഞ്ഞു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുന്പ് മനോജ് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങിയിരുന്നു. വിജയം സുനിശ്ചിതമാണെന്ന് മുത്തശ്ശി പറഞ്ഞുവെന്ന് മനോജ് വ്യക്തമാക്കി.
കാഴ്ചശക്തി കുറവായതിനാൽ ലക്ഷ്മിക്കുവേണ്ടി മനോജിന്റെ ഭാര്യ ജിജോ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ബിജെപി. ജയിച്ച വാർഡ് തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് മനോജ്.