ദേ​ശീ​യ പു​ഷ്പ​ത്തെ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​ക്കു​ന്ന​തു വി​ല​ക്ക​ണം; പൊ​തു​താ​ത്പ​ര്യ ഹ​ർ​ജിയുമായി കാളിശങ്കർ

 

ല​ക്നോ: താ​മ​ര​യെ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തു വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഹ​ർ​ജി.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​ർ സ്വ​ദേ​ശി​യാ​യ കാ​ളി​ശ​ങ്ക​റാ​ണ് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.ദേ​ശീ​യ പു​ഷ്പ​മാ​യ താ​മ​ര ബി​ജെ​പി​യു​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​തു മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​ണു ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ര​ജി​സ്റ്റ​ർ ചെ​യ്ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ചി​ഹ്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പാ​ർ​ട്ടി​യു​ടെ ലോ​ഗോ​യാ​യി ഉ​പ​യോ​ഗി​ക്കാ​ൻ അ​വ​രെ അ​നു​വ​ദി​ക്ക​രു​തെ​ന്നും പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഹ​ർ​ജി​യി​ൽ മ​റു​പ​ടി സ​മ​ർ​പ്പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ടും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നോ​ടും അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ർ​ജി​യി​ൽ ജ​നു​വ​രി പ​ന്ത്ര​ണ്ടി​നു കോ​ട​തി​യി​ൽ വാ​ദം തു​ട​രും.

2016-ൽ ​ബി​ജെ​പി​യു​ടെ താ​മ​ര ചി​ഹ്നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മും​ബൈ ഹൈ​ക്കോ​ട​തി​യി​ലും സ​മാ​ന​മാ​യ ഹ​ർ​ജി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. 30 വ​ർ​ഷം മു​ന്പാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ബി​ജെ​പി​ക്ക് താ​മ​ര ചി​ഹ്ന​മാ​യി അ​നു​വ​ദി​ച്ച​ത്.

Related posts

Leave a Comment