എന്റെ ബയോപിക് ചിത്രത്തിന്റെ ട്രെയ്ലർ കണ്ട് ഞാൻ ശരിക്കും സന്തോഷവതിയാണ്. ചിത്രത്തിൽ റിച്ച ഛദ്ദ അതിശയകരമായിരിക്കുമെന്ന് കരുതുന്നതായി ഷക്കീല.
എന്റെ കഥാപാത്രത്തോട് അവർ പൂർണമായും നീതി പുലർത്തിയിട്ടുണ്ട്. കൂടാതെ എന്റെ കഥ സിനിമയാക്കുവാൻ ലങ്കേഷ് കാണിച്ച ധൈര്യത്തെയും എന്നോട് കാണിച്ച പരിഗണനയ്ക്കും നന്ദി.
എന്റെ പഴയകാലത്തെ പല കാര്യങ്ങളും ടീസർ ഓർമപ്പെടുത്തി. പ്രത്യേകിച്ച് എന്റെ മുൻ കാമുകൻ റിച്ചാർഡ്. രാജീവ് അദ്ദേഹത്തെ പോലെയാണ്.
ട്രെയ്ലർ കണ്ടതിന് ശേഷം എനിക്ക് അങ്ങനെ തോന്നിയെങ്കിൽ മുഴുവൻ സിനിമയും കണ്ടതിന് ശേഷം എനിക്ക് എങ്ങനെ തോന്നും എന്ന് സങ്കൽപ്പിക്കുക.