പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി: തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ട്; ഇ​ബ്രാ​ഹിംകു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈക്കോടതിയിൽ

 


കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സി​ല്‍ മു​ന്‍ മ​ന്ത്രി വി.​കെ ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും.

അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ മി​ക​ച്ച ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്നും ജാ​മ്യം ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് അ​ദേ​ഹ​ത്തി​ന്‍റെ വാ​ദം.

ലീ​ഗ് നേ​താ​വാ​യ ത​ന്നെ രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പ്ര​തി ചേ​ര്‍​ത്ത​തെ​ന്നും, ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ കു​റ്റ​പ​ത്രം ന​ല്‍​കി​യ കേ​സി​ല്‍ ഒ​മ്പ​തു മാ​സ​ങ്ങ​ള്‍​ക്കു ശേ​ഷം അ​റ​സ്റ്റ് ചെ​യ്ത​ത് ദു​രൂ​ഹ​മാ​ണെ​ന്നും ജാ​മ്യ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം ഇ​ബ്രാ​ഹിം കു​ഞ്ഞി​ന് ജാ​മ്യം ന​ല്‍​ക​രു​തെ​ന്നും നാ​ലു​ദി​വ​സം കൂ​ടി ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ നി​ല​പാ​ട്.

എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ന​വം​ബ​ര്‍ 18നാ​ണ് അ​ന്വേ​ഷ​ണ സം​ഘം അ​വി​ടെ​യെ​ത്തി ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം നി​ര്‍​മി​ച്ച ആ​ര്‍​ഡി​എ​സ് ക​മ്പ​നി​ക്ക് വ്യ​വ​സ്ഥ​ക​ള്‍ ഇ​ല്ലാ​തി​രു​ന്നി​ട്ടും മൊ​ബി​ലൈ​സേ​ഷ​ന്‍ അ​ഡ്വാ​ന്‍​സാ​യി വ​ന്‍ തു​ക ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചെ​ന്നാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രാ​യ കു​റ്റം.

പ്ര​തി​യാ​യ ടി.​ഒ. സൂ​ര​ജി​ന്‍റെ മൊ​ഴി​യാ​ണ് വി​ജി​ല​ന്‍​സ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ പ്ര​തി​യാ​ക്കി​യ​ത്. വി​ജി​ല​ന്‍​സ് കോ​ട​തി ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു കൊ​ടു​ത്തി​രു​ന്നി​ല്ല.

ആ​രോ​ഗ്യ​പ്ര​ശ്‌​നം ഗു​രു​ത​ര​മാ​ണെ​ന്നു കോ​ട​തി നി​യോ​ഗി​ച്ച മെ​ഡി​ക്ക​ല്‍ സം​ഘം റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നു ചോ​ദ്യം ചെ​യ്യാ​ന്‍ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ക​സ​റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല ചി​കി​ത്സ​യ്ക്കു ത​ട​സം ഉ​ണ്ടാ​കു​ന്ന രീ​തി​യി​ല്‍ ചോ​ദ്യം​ചെ​യ്യ​രു​തെ​ന്നു​മാ​ണ് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment