തുണിയലക്കിക്കൊണ്ടിരുന്ന വീട്ടമ്മ പൊടുന്നൊനെ ഭൂമിയ്ക്കടിയിലേക്ക് താഴ്ന്നുപോയി ! പിന്നെ പൊങ്ങിയത് അയല്‍വാസിയുടെ കിണറ്റില്‍; ഇരിക്കൂറില്‍ നടന്ന അസാധാരണ സംഭവം ഇങ്ങനെ…

വസ്ത്രം അലക്കിക്കൊണ്ടിരുന്ന വീട്ടമ്മ ഭൂമിയ്ക്കടിയിലേക്ക് താഴ്ന്നു പോയ സംഭവം അമ്പരപ്പുളവാക്കുന്നു. മണ്ണിടിഞ്ഞ് താഴ്ന്നു പോയ യുവതി പൊങ്ങിയത് അയല്‍വാസിയുടെ കിണറ്റിലാണ്.

ഇരിക്കൂറിനടുത്തെ ആയിപ്പുഴ കെ.എ. അയ്യൂബിന്റെ ഭാര്യ ഉമെബയാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.

വീടിന്റെ പിന്‍ഭാഗത്ത് വസ്ത്രങ്ങള്‍ അലക്കുന്നതിനിടെ പെട്ടെന്ന് ഭൂമി താഴ്ന്ന് പോകുകയും പത്തു മീറ്റര്‍ ദൂരെയുള്ള അയല്‍വാസിയുടെ കിണറിനടിയിലേക്ക് എത്തുകയുമായിരുന്നു.

ഒരു വലിയ തുരങ്കത്തിലൂടെയാണ് കിണറിലേക്ക് പതിച്ചത്. ഇരുമ്പ് ഗ്രില്‍ കൊണ്ട് മൂടിയതായിരുന്നു കിണര്‍. കിണറ്റില്‍നിന്ന് കരച്ചില്‍ കേട്ട അയല്‍വാസിയായ സ്ത്രീ ഇവരെ കാണുകയും ബഹളമുണ്ടാക്കി അയല്‍വാസികളെ കൂട്ടുകയുമായിരുന്നു.

എന്നാല്‍ ഉമെബക്ക് കാര്യമായ പരുക്കുകള്‍ ഏറ്റിട്ടില്ല. നാട്ടുകാര്‍ ചേര്‍ന്ന് അഗ്നിശമന സേനയെയും പോലിസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് വീട്ടമ്മയെ പുറത്തെടുത്തത്. ഉടന്‍ തന്നെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

Leave a Comment