കോവിഡ് ആശങ്കയിൽ പാമ്പാടി ഫയർഫോഴ്സ്; 35 ജീവനക്കാരിൽ 15 പേർക്ക് കോവിഡ്; ആശങ്കയോടെ ജനങ്ങളും

പാ​​ന്പാ​​ടി: ജീ​​വ​​ന​​ക്കാ​​ർ​​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ പാ​​ന്പാ​​ടി ഫ​​യ​​ർ​സ്റ്റേ​​ഷ​​നി​​ലെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ആ​​ശ​​ങ്ക​​യി​​ൽ. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യാ​​ണ് ഇ​​വി​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന 15 ജീ​​വ​​ന​​ക്കാ​​ർ​​ക്ക് കോ​​വി​​ഡ് പോ​​സി​​റ്റീ​​വാ​​ണെ​​ന്നു പ​​രി​​ശോ​​ധ​​ന​​യി​​ൽ തെ​​ളി​​ഞ്ഞ​​ത്.

കൊ​​ല്ലം, തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​ക​​ളി​​ൽ​നി​​ന്നു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​വി​​ടേ​​ക്കു മ​​ട​​ങ്ങി​​പ്പോ​​യി. സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ​​റ​​ട​​ക്കം ബാ​​ക്കി​​യു​​ള്ള​​വ​​ർ പാ​​ലാ​​യി​​ലെ കോ​​വി​​ഡ് സെ​​ന്‍റ​​റി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്.

ആ​​കെ​​യു​​ള്ള 39 ജീ​​വ​​ന​​ക്കാ​​രെ ര​​ണ്ടു ടേ​​ണി​​ലാ​​യാ​​ണ് ഇ​​വി​​ടെ ഡ്യൂ​​ട്ടി​ക്കു ക്ര​​മീ​​ക​​രി​​ച്ചി​​രു​​ന്ന​​ത്. അ​​തി​​ൽ ഒ​​ന്നാം ടേ​ണി​​ലു​​ണ്ടാ​​യി​​രു​​ന്ന മു​​ഴു​​വ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കും ക​​ഴി​​ഞ്ഞ​ദി​​വ​​സം വൈ​​റ​​സ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു.

ര​​ണ്ടാം ടേ​​ണി​​ലെ ഒ​​രാ​​ൾ​​ക്കും ഇ​​ന്ന​​ലെ കോ​​വി​​ഡ് പോ​​സി​​റ്റീ​​വാ​​യി. ഇ​​തോ​​ടെ ര​​ണ്ടാം ടേ​​ണി​​ലു​​ള്ള ഏ​​ഴു​​പേ​​രാ​​ണ് ഇ​​പ്പോ​​ൾ ഇ​​വി​​ടെ ഡ്യൂ​​ട്ടി​​യി​​ലു​​ള്ള​​ത്. കോ​​വി​​ഡ് രോ​​ഗി​​യു​​ടെ പ്ര​​ഥ​​മ സ​​ന്പ​​ർ​​ക്ക​​പ്പ​​ട്ടി​​ക​​യി​​ലു​​ൾ​​പ്പെ​​ട്ട​​വ​​രാ​​ണ് ഇ​​വ​​ർ.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഡ്യൂ​​ട്ടി​​യി​​ലു​ള്ള ബാ​​ക്കി അ​​ഞ്ചു ജീ​​വ​​ന​​ക്കാ​​ർ വോ​​ട്ടെ​​ണ്ണ​​ൽ ക​​ഴി​​ഞ്ഞ​​തി​​നു​ശേ​​ഷം മാ​​ത്ര​​മേ തി​​രി​​കെ ഇ​​വി​​ടെ ഡ്യൂ​​ട്ടി​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ക​​യു​​ള്ളു. ഇ​​പ്പോ​​ൾ ഡ്യൂ​​ട്ടി​​യി​​ലു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​ർ വ​​ള​​രെ ആ​​ശ​​ങ്ക​​യി​​ലാ​​ണു​​ള്ള​​ത്.

എ​​ന്തെ​​ങ്കി​​ലും അ​​ത്യാ​​ഹി​​ത സം​​ഭ​​വ​​ങ്ങ​​ളു​​ണ്ടാ​​യാ​​ൽ സ​​ന്പ​​ർ​​ക്ക​​പ​​ട്ടി​​ക​​യി​​ലു​​ള്ള​​വ​​രാ​​ണ് പൊ​​തു ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലേ​​ക്കി​​റ​​ങ്ങി ഡ്യൂ​​ട്ടി ചെ​​യ്യേ​​ണ്ടി​വ​​രു​​ന്ന​​ത്. ഇ​​തു ജ​​ന​​ങ്ങ​​ൾ​​ക്കും കൂ​​ടു​​ത​​ൽ ആ​​ശ​​ങ്ക പ​​ര​​ത്തു​​ന്നു.

പാ​​ന്പാ​​ടി ഫ​​യ​​ർ സ്റ്റേ​​ഷ​​നി​​ലേ​​ക്കു മ​​റ്റി​​ട​​ങ്ങ​​ളി​​ൽ​നി​​ന്നു ജീ​​വ​​ന​​ക്കാ​​രെ വി​​ന്യ​​സി​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ ഉ​​ട​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്നാ​​ണു ജ​​ന​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യം.

Related posts

Leave a Comment