ചെങ്ങന്നൂര്‍: നഗരത്തില്‍ ശബരിമല തീർഥാടകൻ ഉള്‍പ്പടെ കാല്‍നടയാത്രക്കാരായ ആറു പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.ഇന്നലെ രാത്രി ഏഴോടെ കെഎസ്ആര്‍ടിസ് ബസ് സ്റ്റാന്‍ഡിനും എന്‍ജിനീയറിംഗ് കോളജ് ജംഗ്ഷനും ഇടയിലാണ് സംഭവം.
ശബരിമല തീർത്ഥാടകനായ ഹൈദരാബാദ് സ്വദേശി നരേഷ്(37), ഓതറ ഈസ്റ്റ് സ്വദേശി പ്രസന്നന്(47), ചെങ്ങന്നൂര്‍ സ്വദേശിയായ കെഎസ്ആര്‍ടിസി ജീവനക്കാരന് വിനോദ്(46), ചെങ്ങന്നൂര്‍ സ്വദേശി ജിഷ്ണു(24), ചെങ്ങന്നൂര്‍ നൂറ്റവന്‍പാറ സ്വദേശി റെജി(52), ഹരികുമാര്‍(43) എന്നവര്‍ക്കാണ് നായയുടെ കടിയേറ്റത്.
പരിക്ക് പറ്റിയവർ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. ഇവര്‍ക്കെല്ലാം പ്രതിരോധ കുത്തിവയ്പ് എടുത്തു. കൂടുതലായി മുറിവേറ്റ മൂന്ന് പേർ നാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി കുത്തിവയ്പ്പ് എടുക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.