കോൽക്കത്ത: ബോളിവുഡ് താരം ആര്യ ബാനർജിയെ(33) മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ കോൽക്കത്തയിലെ അപ്പാർട്ട്മെന്റിലാണ് വെള്ളിയാഴ്ച താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ അപ്പാർട്ട്മെന്റിലെത്തിയ ജോലിക്കാരി കോളിംഗ് ബെല്ല് അടിച്ചിട്ടും ഫോണിൽ വിളിച്ചിട്ടും ആര്യ പ്രതികരിക്കാത്തതിനെ തുടർന്ന് സമീപവാസികളെ വിവരം അറിയിച്ചു. ഇവർ പോലീസിനെ വിവരം അറിയിച്ചു.
പോലീസ് സ്ഥലത്തെത്തി അപ്പാർട്ട്മെന്റിന്റെ വാതിൽ തകർത്താണ് അകത്തുകയറിയത്. ബെഡ്റൂമിൽലായിരുന്നു മൃതദേഹം കണ്ടെത്തിത്. ആര്യ ഇവിടെ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്.
2011ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ദ് ഡേർട്ടി പിക്ച്ചറിൽ വിദ്യാ ബാലനോടൊപ്പം അഭിനയിച്ചാണ് ആര്യ ശ്രദ്ധ നേടിയത്. മൃതദേഹം ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചെന്നും പോലീസ് അറിയിച്ചു.