കൊച്ചി: വീണ്ടും ഇരുട്ടടി നല്കി എണ്ണക്കമ്പനികള്‍. ഗാര്‍ഹിക ആവശ്യത്തിനുള്ള 14.2 കിലോ ഗ്രാമിന്റെ സബ്സിഡി സിലിണ്ടറിനു 50 രൂപ വര്‍ധിപ്പിച്ചു.
ഈ മാസം രണ്ടാംതവണയും കമ്പനികള്‍ വില വര്‍ധിപ്പിച്ചതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 700 രൂപ പിന്നിട്ടു.
651 രൂപയായിരുന്ന സിലിണ്ടര്‍ വില 701 രൂപയായാണു വര്‍ധിച്ചത്. കഴിഞ്ഞ രണ്ടിനു 50 രൂപ വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് ഈ മാസം രണ്ടാം തവണയും വില കൂട്ടിയത്.
ഇതോടെ, രണ്ടാഴ്ചയ്ക്കുള്ളില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍മാത്രം 100 രൂപ വര്‍ധിച്ചു.
കൂടാതെ, 19 കിലോ ഗ്രാം തൂക്കമുള്ള വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ 32 രൂപയുടെ വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
1,330 രൂപയാണു കൊച്ചിയില്‍ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില.
ഇതൂകൂടാതെ സബ്സിഡിയുള്ള അഞ്ച് കിലോഗ്രാം സിലിണ്ടറിന്റെ വില 36 വര്‍ധിച്ച് 260 രൂപയായി. വര്‍ധിപ്പിച്ച വിലകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍വന്നു.
കൂട്ടിയ തുക സബ്സിഡിയായി ലഭിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.