പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ സ്ഥിരം അപകടമേഖലയായി വ​ട്ട​മ്പലം


മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട് കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ വ​ട്ട​ന്പ​ലം മേ​ഖ​ല സ്ഥി​രം അ​പ​ക​ട​മേ​ഖ​ല ആ​കു​ന്ന​താ​യി പ​രാ​തി. ദേ​ശീ​യ പാ​ത വി​ക​സ​ന​ത്തി​ന് ഭാ​ഗ​മാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് കാ​ര​ണ​മാ​ണ് ഈ ​മേ​ഖ​ല അ​പ​ക​ട​മേ​ഖ​ല ആ​വു​ന്ന​ത്.

വ​ട്ട​ന്പ​ലം ജം​ഗ്ഷ​നി​ലും കു​മ​രം​പു​ത്തൂ​ർ ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്തെ വ​ലി​യ വ​ള​വാ​ണ് അ​പ​ക​ട​മേ​ഖ​ല ആ​കു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത വി​ക​സ​നം നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ അ​ഞ്ച് അ​ടി​യോ​ളം ഉ​യ​ര​ത്തി​ലു​ള്ള കു​ന്ന് അ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്.

എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ കാ​ണു​വാ​ൻ പോ​ലും ക​ഴി​യാ​ത്ത രീ​തി​യി​ലാ​ണ് ഇ​വി​ടെ കു​ന്ന് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഈ ​ഭാ​ഗം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കം ചെ​യ്തു പ്ര​ദേ​ശ​ത്ത് സു​ഖ​മാ​യ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.

ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​വ​ർ​ക്കെ​ല്ലാം റോ​ഡി​ലെ ഈ ​കു​ന്ന് ഭീ​ഷ​ണി​യാ​വു​ക​യാ​ണ്. ക​ഴി​ഞ്ഞ നാ​ല് മാ​സ​ത്തോ​ള​മാ​യി ക​രാ​ർ ക​ന്പ​നി ഈ ​അ​പ​ക​ട​മേ​ഖ​ല ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്.

അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ഈ ​മേ​ഖ​ല​യി​ലെ കു​ന്നി​ടി​ച്ച് നി​ര​ത്തു​ക​യും റോ​ഡ് വീ​തി കൂ​ട്ടു​ക​യും ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​മാ​ണ് ഉ​യ​ർ​ന്ന​ത്. മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും റോ​ഡ് ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും വ​ട്ട​ന്പ​ലം മേ​ഖ​ല​യി​ൽ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ മ​ന്ദ​ഗ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

റോ​ഡി​ൽ ഇ​രു​വ​ശ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​വു​ക​യാ​ണ്.വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​തി​ന് മു​ന്പ് ത​ന്നെ ഈ ​കു​ന്ന് നി​ക​ത്ത​ണം എ​ന്ന ആ​വ​ശ്യ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്.

ഈ ​ഭാ​ഗ​ത്ത് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യു​ടെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഈ ​വ​ള​വ് ഉ​ട​നെ നി​വ​ർ​ത്ത​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.

Related posts

Leave a Comment