ചെന്നൈ: നടൻ രജനീകാന്തിന്റെ പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി എന്നാണെന്ന് റിപ്പോർട്ട്.
തമിഴ്നാട്ടിലെ മക്കൾ സേവൈ കക്ഷി എന്ന പാർട്ടിക്ക് ഒാട്ടോറിക്ഷ ചിഹ്നമായി അനുവദിച്ചെന്നാണ് ഇലക്ഷൻ കമ്മീഷൻ നൽകുന്ന വിവരം.
പാർട്ടിയും ചിഹ്നനവും രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയ ആളുടെ പേര് രജനീകാന്ത് എന്നാണ്.
ഹസ്ത മുദ്രയാണ് ചിഹ്നമായി ആദ്യത്തെ പരിഗണനയ്ക്ക് വച്ചത്. ബാബാ എന്ന ചിത്രത്തിൽ രജനികാന്ത് കാണിക്കുന്ന മുദ്രയായിരുന്നു ഇത്.
എന്നാൽ കോൺഗ്രസിന്റെ കൈ ചിഹ്നവുമായി സാമ്യം തോന്നുമെന്നതിനാൽ അത് ഇലക്ഷൻ കമ്മീഷൻ ഒഴിവാക്കുകയായിരുന്നു. തുടർന്നാണ് ഒാട്ടോറിക്ഷ ചിഹ്നം അനുവദിച്ചത്.
സൂപ്പർ ഹിറ്റ് ചിത്രമായ ബാഷയിൽ രജനീകാന്ത് ഒാട്ടോറിക്ഷ ഡ്രൈവറുടെ വേഷവും ചെയ്തിരുന്നു. എന്നാൽ പാർട്ടിയുടെ പേരും ചിഹ്നവും ഡിസംബർ 31നെ ഒൗദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളുവെന്ന് രജനിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
വരുന്ന തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 234 സീറ്റിലും മത്സരിക്കുമെന്നാണ് പുതിയ പാർട്ടി മത്സരിക്കുമെന്നാണ് റിപ്പോർട്ട്.z