കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തിരക്ക്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പാർട്ടി പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തടിച്ചു കൂടി.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ കൂട്ടം ചേരുന്നത് അതാത് ജില്ലാ കളക്ടർമാർ നിരോധിച്ചിരുന്നു. എന്നാൽ നിർദേശങ്ങൾ കാറ്റിൽ പറത്തി അതിരാവിലെ തന്നെ പ്രവർത്തകർ എത്തി.
സ്ട്രോംഗ് റൂമുകൾ തുറക്കുന്നതിന് മുൻപ് തന്നെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർ എത്തിയിരുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങൾ കനത്ത പോലീസ് കാവലിലാണെങ്കിലും പ്രവർത്തകർ എത്തിക്കൊണ്ടിരിക്കുകയാണ്.
ഒരോ സ്ഥലങ്ങളിലും നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ നിരോധനം നടപ്പാക്കുന്നതിന് അതാത് കളക്ടർമാർ ജില്ലാ പോലീസ് മേധാവിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.