കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് നഗരസഭയില്‍ മത്സരിക്കുന്ന കീഴാറ്റൂരിലെ പ്രതിഷേധ കൂട്ടായ്മയായ വയല്‍ക്കിളികളുടെ സ്ഥാനാര്‍ഥിക്ക് തോൽവി.
വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ പി. ലതയാണ് കീഴാറ്റൂരിൽ തോറ്റത്. എൽഡിഎഫ് സ്ഥാനാർഥിക്കാണ് ഇവിടെ വിജയം.