തേവലക്കര: സിബിഎസ്ഇയില് പഠിക്കുന്ന കുട്ടികള്‍ക്കു ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്നത് ഭരണ ഘടനാ ലംഘനമാണന്ന് എന്‍.കെ പ്രേമചന്ദ്രന് എംപി പറഞ്ഞു.
സിബിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയായ വേണാട് സഹോദയ കുട്ടികള്‍ക്കായി ഓണ്‍ലൈനിലൂടെ സംഘടപ്പിക്കുന്ന സര്‍ഗോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തേവലക്കര സ്ട്രാറ്റ് ഫഡ് സ്കൂളില്‍ നടന്ന ചടങ്ങില്‍ സഹോദയ പ്രസിഡന്റ് കെ. കെ. ഷാജഹാന് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ വിജി വിനായക, പാട്രേണ്‍ ഡോ.വി. കെ. ജയകുമാര്‍, സെക്രട്ടറി പി.എസ്. സരള കുമാരി, ട്രഷറർ സ്മിതാ തോംസണ്‍, സ്ട്രാറ്റ് ഫഡ് സ്കൂള്‍ ചെയര്മാന് അസീസ് കളീലില്‍, മാനേജര്‍ അബ്ബാസ് കളീലില്‍, ചലച്ചിത്ര താരം അമ്പിളി ദേവി എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയിലെ ഏഴു സ്കൂളുകളില്‍ പ്രത്യേകം തയാറാക്കിയ ഏഴു വേദികളില്‍ 31- ഇനങ്ങളിലായി ആയിരത്തിയിരുന്നൂറില്പ്പരം വിദ്യാര്‍ഥികള്‍ ഇന്നും നാളെയും നടക്കുന്ന കലോത്സവത്തില്‍ വീട്ടിലിരുന്നു ഓണ്‍ലൈനിലൂടെ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കും.
19- ന് തഴുത്തല നാഷണല്‍ സ്കൂളില്‍ നടക്കുന്ന സമാപന സമ്മേളനം എം.നൗഷാദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.