തെരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ വൈറലായത് നിരവധി സ്ഥാനാര്‍ഥികളായിരുന്നു. അക്കൂട്ടത്തിലെ മിന്നും താരമായിരുന്നു പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബു.
എന്നാല്‍ ഫലം പുറത്തു വന്നപ്പോള്‍ ആ ഗ്ലാമര്‍ മങ്ങി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ. ലതാകുമാരിയാണ് മല്ലപ്പള്ളി ഡിവിഷനില്‍ വിജയിച്ചത്. രാവിലെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു വിബിത.
പിന്നീട് ലീഡ് നില മെച്ചപ്പെടുത്തിയെങ്കിലും അവസാന വിജയം എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായിരുന്നു. 10469 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ സി.കെ. ലതാകുമാരി വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബുവിന് ലഭിച്ച 9178 വോട്ട്.
സ്ഥാനാര്‍ഥിയായിരുന്ന സമയത്ത് വിബിതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു അഭിഭാഷക കൂടിയായ വിബിത. 2009 മുതല്‍ കെഎസ്യുവിലൂടെയാണ് വിബിത രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിക്കുന്നത്.