തലയില്ല, ജീവനുണ്ട്! ക​ട​ൽ​ത്തീ​ര​ത്തു​കൂ​ടി വ​ള​ർ​ത്തു​നാ​യ​യ്ക്കൊ​പ്പം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​യാ​ൾ ആ ​കാ​ഴ്ച ക​ണ്ട​ത്; തലയില്ലാത്ത പാമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ത​ല​യി​ല്ലാ​ത്ത പാ​മ്പാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ‌ വൈ​റ​ലാ​കു​ന്ന​ത്.​ ഓ​സ്ട്രേ​ലി​യ​യി​ലെ ക​ട​ൽ​ത്തീ​ര​ത്തു​കൂ​ടി വ​ള​ർ​ത്തു​നാ​യ​യ്ക്കൊ​പ്പം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​യാ​ൾ ആ ​കാ​ഴ്ച ക​ണ്ട​ത്.

ത​ല​യി​ല്ലാ​ത്ത ഒ​രു പാ​മ്പ് മ​ണ​ലി​ൽ കി​ട​ക്കു​ന്നു. ത​ല​യി​ല്ലാ​ത്ത പാ​ന്പ​ല്ലേ, ഒ​ന്നു തോ​ണ്ടി​യാ​ൽ എ​ന്താ​ണ് ക​ളി​മാ​റി​യ​ത്.

ത​ല​യി​ല്ലാ​ത്ത പാ​മ്പ് ടെ​ന്നി​സ് റാ​ക്ക​റ്റി​നെ ല​ക്ഷ്യ​മാ​ക്കി ആ​ക്ര​മി​ക്കാ​നൊ​രു​ങ്ങു​ന്നു. ത​ല പോ​യെ​ങ്കി​ലും പാ​മ്പി​ന്‍റെ ജീ​വ​ൻ പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഇ​തോ​ടെ വ്യ​ക്ത​മാ​യി.

മു​ന്നി​ൽ ശ​ത്രു​വു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി പാ​മ്പ് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. പ​ല ദി​ശ​ക​ളി​ലേ​ക്കും പാ​ന്പ് പോ​കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

ത​ല വേ​ർ​പെ​ട്ടാ​ലും മ​ണി​ക്കൂ​റു​ക​ളോ​ളം പാ​മ്പി​ന്‍റെ ശ​രീ​ര​ത്തി​ൽ ജീ​വ​ൻ നി​ല​നി​ൽ​ക്കും. മ​റ്റ് ജീ​വി​ക​ളെ​പ്പോ​ലെ ത​ല​ച്ചോ​റി​ലേ​ക്ക് അ​ധി​കം ഓ​ക്സി​ജ​ൻ വേ​ണ്ടാ​ത്ത​തി​നാ​ലാ​ണ് പാ​മ്പു​ക​ൾ​ക്ക് ഇ​ങ്ങ​നെ ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന​തെ​ന്ന് വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കി.

പ​ക്ഷി​യോ മ​റ്റോ കൊ​ത്തി​ക്കൊ​ണ്ട് പോ​കു​ന്ന​തി​നി​ട​യി​ൽ ത​ല​വേ​ർ​പെ​ട്ട് താ​ഴെ​വീ​ണു​പോ​യ​താ​കാം ഈ ​പാ​മ്പെ​ന്നാ​ണ് പ​ല​രു​ടെ​യും ക​മ​ന്‍റ്. അ​തേ​സ​മ​യം ത​ല​യി​ല്ലാ​ത്ത പാ​ന്പി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച​തി​നെ​തി​രേ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശ​ന​മു​ണ്ട്.

Related posts

Leave a Comment