വേഷം മാറി ക്രിമിനലുകളെ പിടികൂടുക എന്നതാണെല്ലോ ഡിറ്റക്ടീവുകളുടെ പ്രധാന പരിപാടി.
ഡിസംബർ മാസത്തിൽ ഉപയോഗിക്കാൻ പറ്റിയ പ്രച്ഛന്ന വേഷമെന്താണ് ? സംശയമില്ല സാന്താക്ലോസിന്റെത് തന്നെ. കലിഫോണിയായിൽ രണ്ട് പോലീസ് ഒാഫീസർമാരാണ് വേഷം മാറി മോഷ്ടാക്കളെ പിടികൂടിയത്.
ആഘോഷ സമയമായതിനാൽ തിരക്കേറിയ സ്ഥലങ്ങളിൽ മോഷണങ്ങൾ നടക്കാൻ സാധ്യതയുണ്ട്.
അതുകൊണ്ടാണ് സാന്റാസ് ഇന്റർവെൻഷൻ (സാന്റായുടെ ഇടപെടൽ) എന്ന പേരിൽ രഹസ്യമായി ഒരു പദ്ധതി പോലീസ് നടപ്പിലാക്കിയത്.
സാന്താക്ലോസ് വേഷത്തിൽ ഇറങ്ങിയ ഇവർ യാദൃശ്ചികമായാണ് ഒരു മോഷണ ശ്രമം കണ്ടത്. മൂന്നു പേർ ചേർന്ന് ഒരു കാർ മോഷ്ടിക്കാൻ ശ്രമിക്കുന്നു.
പിന്നെ വൈകിയില്ല ഇരുവരും ചേർന്ന് അവരെ കീഴ്പ്പെടുത്തി. മോഷണത്തിന്റെയും മോഷ്ടാക്കളെ പിടികൂടാൻ ശ്രമിക്കുന്നതിന്റെയും വീഡിയോ പോലീസ് ഡിപ്പാർട്ട്മെന്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.