തിരുവനന്തപുരം: എൽഡിഎഫിന് മികച്ച വിജയം നേടിത്തന്ന കോൺഗ്രസ് നേതാക്കൾക്ക് നന്ദി പറയുന്നുവെന്ന് മന്ത്രി എ.കെ. ബാലൻ. എൽഡിഎഫിന് വിജയം നേടിത്തന്നത്
പ്രതിപക്ഷനേതാവും യുഡിഎഫ് കൺവീനറും വി. മുരളീധരൻ എംപിയും ചേർന്നാണെന്നും ഇവരുടെ സഹായമില്ലായിരുന്നെങ്കിൽ ഇത്രയും വലിയ വിജയം ലഭിക്കില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടുതരത്തിലാണ് അവര്‍ സഹായിച്ചത്-. ഒന്ന്, കിഫ്ബി ഇല്ലാതാക്കുമെന്ന് പറഞ്ഞു. രണ്ട്, ലൈഫ് മിഷന് ഉള്‍പ്പെടെയുള്ള നാല് മിഷനുകളും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഇല്ലാതാക്കുമെന്ന് പറഞ്ഞു.
അതോടൊപ്പം ഇന്നേവരെ ഒരു പാര്‍ട്ടിയും മുന്നണിയില്‍ ചേര്‍ത്തിട്ടില്ലാത്ത ജമാ അത്തെ ഇസ്ലാമിയെ മുന്നണിയില്‍ ചേര്‍ക്കും, അധികാരം കിട്ടിയാല്‍ അവര്‍ക്കും പങ്ക് നല്‍കും എന്ന് പറഞ്ഞു. ഇതാണ് യഥാര്‍ഥത്തില്‍ കേരളത്തിലെ ജനത തിരിച്ചറിഞ്ഞതെന്ന് ബാലൻ വ്യക്തമാക്കി.
ഇതുപോലെ വിഡ്ഡിത്തം നിറഞ്ഞ ഒരു തീരുമാനം അവര്‍ രേഖപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഇത്രയും വലിയ വിജയം എല്‍ഡിഎഫിന് ലഭിക്കില്ലായിരുന്നു.
ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും എല്‍ഡിഎഫ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.