തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ ഇടത്-വലത് മുന്നണികൾ ഒത്തുകളിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
കോണ്‍ഗ്രസിന്റെ അവിശുദ്ധ ബന്ധത്തിന്റെ ജാരസന്തതിയാണ് എൽഡിഎഫ് വിജയമെന്നും അദ്ദേഹം പരിഹസിച്ചു.തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് ജയത്തിന് മറ്റൊരു കാരണവുമില്ല. വൻതോതിൽ കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തി.
ബിജെപിയെ വീഴ്ത്താൻ ഒത്തുകളിച്ചതിന് പ്രതിഫലം എന്ത് ലഭിച്ചുവെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.