അസുഖങ്ങളെല്ലാം പോയെപ്പോയ്..!  തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​നു പി​ന്നാ​ലെ സി.​എം. ര​വീ​ന്ദ്ര​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​നു മു​ന്നി​ൽ



കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​യി. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ദ്ദേ​ഹം ഹാ​ജ​രാ​യ​ത്.

ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​ള​വു തേ​ടി ര​വീ​ന്ദ്ര​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​തി​ലെ വി​ധി​ക്ക് കാ​ത്തു​നി​ൽ​ക്കാ​തെ രാ​വി​ലെ 8.50 ഓ​ടെ ഇ​ഡി ഓ​ഫീ​സി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) ചോ​ദ്യം ചെ​യ്യ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ളു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ചോ​ദ്യം ചെ​യ്യാ​ൻ സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടു ര​വീ​ന്ദ്ര​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു.

ഹ​ർ​ജി​യി​ലെ ഇ​ട​ക്കാ​ല ആ​വ​ശ്യ​മാ​യ സ്റ്റേ ​അ​നു​വ​ദി​ക്കാ​ൻ കോ​ട​തി ത​യാ​റാ​യി​രു​ന്നി​ല്ല.സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി ര​ജി​സ്റ്റ​ർ ചെ​യ്ത ക​ള്ള​പ്പ​ണ​ക്കേ​സു​ക​ളി​ൽ ഡി​സം​ബ​ർ 17നു ​ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ര​വീ​ന്ദ്ര​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് സ​മ​യം നി​ശ്ച​യി​ക്ക​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related posts

Leave a Comment