പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ ബി​ജെ​പി​ക്ക് കു​ത്തി; നിയമവിരുദ്ധമായ കുത്തിൽ വീണത് ഞാൻ;  ഗുരുതര ആരോപണവുമായി കൊ​ച്ചി​യി​ലെ തോ​റ്റ മേ​യ​ർ സ്ഥാ​നാ​ർ​ഥി




കൊ​ച്ചി: പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി കൊ​ച്ചി​യി​ലെ തോ​റ്റ മേ​യ​ർ സ്ഥാ​നാ​ർ​ഥി എ​ൻ. വേ​ണു​ഗോ​പാ​ൽ.

പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ നി​യ​മ​വി​രു​ദ്ധ​മാ​യി ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ടു ചെ​യ്ത​തു മൂ​ല​മാ​ണു താ​ൻ ഒ​രു വോ​ട്ടി​നു പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്ന് എ​ൻ. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ഐ​ല​ൻ​ഡ് നോ​ർ​ത്ത് ഡി​വി​ഷ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി.

ഒ​രു വോ​ട്ടി​നാ​ണ് കെ​പി​സി​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ വേ​ണു​ഗോ​പാ​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി എം.​പ​ദ്മ​കു​മാ​രി​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട​ത്.

Related posts

Leave a Comment