കോഴിക്കോട്: കെപിസിസിയിൽ നേതൃമാറ്റം ആവശ്യപ്പെട്ടു കോഴിക്കോട് ജില്ലയിൽ പോസ്റ്ററുകൾ. കെ. മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന ബോർഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
കോഴിക്കോട് നഗരത്തിലാണ് മുരളീധരനെ പിന്തുണച്ച് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ആരാണു ഫ്ളക്സ് ബോർഡുകൾക്കും പോസ്റ്ററുകൾക്കും പിന്നിലെന്നു വ്യക്തമല്ല.